Monday, January 21st, 2019

സത്യസന്ധമായ കൃത്യനിര്‍വ്വഹണം ഭീഷണിയില്‍: മന്ത്രി കടന്നപ്പള്ളി

മണല്‍ മാഫിയകളുടെ ഭീഷണിക്ക് അന്ന് കലക്ടര്‍പോലും ഇരയായിട്ടുണ്ട്.

Published On:May 26, 2018 | 12:41 pm

കണ്ണൂര്‍: സത്യസന്ധമായി കൃത്യനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പല കോണുകളില്‍ നിന്നും ഭീഷണി ഉയരുമെന്നത് സ്വാഭാവികമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അത്തരമൊരു ഭീഷണിയുടെ ഇര കൂടിയാണ് ജോലിക്കിടയില്‍ മണല്‍ മാഫിയകളുടെ ക്രൂര പീഢനം ഏല്‍ക്കേണ്ടിവന്ന പരിയാരം പോലീ സ്റ്റേഷനിലെ എസ് ഐ രാജന്റെ അനുഭവമെന്നും മന്ത്രി പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേര്‍ന്ന് സഭാഹാളില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം മാഫിയകളുടെ ഭീഷണിക്ക് അന്ന് കലക്ടര്‍പോലും ഇരയായിട്ടുണ്ടെന്നും എന്നാല്‍ ശക്തമായ ഒരു നിയമവ്യവസ്ഥ സംസ്ഥാനത്തുള്ളതുകൊണ്ട് പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭരണകൂടത്തിന്റെ പ്രതിഛായപോലും പോലീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നതെന്നും സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നിങ്ങള്‍ക്ക് മാനസികമായ വിഷമമുണ്ടെന്ന് നിങ്ങളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. ചടങ്ങില്‍ കെ പി എ ജില്ലാ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി രമേശന്‍, ഡി വൈ എസ് പി ടി കെ സാഗുല്‍, പി പി സദാനന്ദന്‍, എ വി പ്രദീപ്, എം സുകുമാരന്‍, സജേഷ് വാഴാളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം മുഖ്യപ്രഭാഷണം നടത്തി. കൃത്യനിര്‍വ്വഹണത്തിനിടയില്‍ മണല്‍ മാഫിയകളുടെ അക്രമത്തില്‍ പരിക്കേറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എസ് ഐ രാജന് സംഘടനയുടെ വകയായുള്ള പ്രത്യേക ഉപഹാരവും ചടങ്ങില്‍ വെച്ച് മന്ത്രി നല്‍കി.

 

LIVE NEWS - ONLINE

  • 1
    1 min ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 2
    32 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 3
    45 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 4
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 5
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 6
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 7
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 8
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 9
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി