Friday, November 24th, 2017

വിസ്മയമായി വിദ്യാര്‍ത്ഥിനികളുടെ മെഗാ തിരുവാതിര

സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് മലയാളി മങ്കമാരുടെ വേഷത്തില്‍ തിരുവാതിര ചുവടുകളുമായി അരങ്ങത്തെത്തിയത്.

Published On:Sep 13, 2017 | 3:10 pm

കണ്ണൂര്‍: കാണികള്‍ക്ക് വിസ്മയം പകര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മെഗാ തിരുവാതിര. കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അങ്കണത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ മെഗാതിരുവാതിരയുമായി അരങ്ങത്ത് വന്നത്.
സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് മലയാളി മങ്കമാരുടെ വേഷത്തില്‍ തിരുവാതിര ചുവടുകളുമായി അരങ്ങത്തെത്തിയത്. മൂന്നു നിറദീപങ്ങളെ സാക്ഷിയാക്കിയാണ് വിദ്യാര്‍ത്ഥിനികള്‍ ഓവല്‍ ഷെയ്പില്‍ തിരുവാതിര അവതരിപ്പിച്ചത്. മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് മെഗാ തിരുവാതിര അരങ്ങിലെത്തിയത്. തുടര്‍ന്ന് അധ്യാപികമാരുടെ തിരുവാതിരയും നടന്നു.
ഇതിന് പുറമെ വിവിധ കലാപരിപാടികളുമുണ്ടായി. ഇതോടൊപ്പം മൈലാഞ്ചിയിടലും നടന്നു. മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി അഴകിന്റെ വിവിധ രൂപങ്ങള്‍ വിരിഞ്ഞപ്പോള്‍ അത് കാണാനെത്തിയവരിലും കൗതുകമായി. തുടര്‍ന്ന് വടംവലിയും നടന്നു. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന വിഭവങ്ങള്‍ കൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓണപ്പാട്ടുകളടക്കമുള്ള കലാപരിപാടികള്‍ ഒരുക്കിയത്.
ചടങ്ങില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗിരീഷന്‍, വാര്‍ഡ് മെമ്പര്‍ പ്രേമവല്ലി, സ്‌കൂള്‍ മാനേജര്‍ പി മുരളീധരന്‍, പി ടി എ പ്രസിഡണ്ട് സജീവന്‍ വെങ്കിലാട്ട്, മദര്‍ പി ടി എ പ്രസിഡണ്ട് അഡ്വ ബിന്ദു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജന്‍, പ്രധാനാധ്യാപിക പി എം സ്മിത തുടങ്ങിയവരും സംബന്ധിച്ചു.

 

LIVE NEWS - ONLINE

  • 1
    4 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 2
    28 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 3
    32 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 4
    37 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 5
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 6
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 7
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

  • 9
    3 hours ago

    യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം