Wednesday, January 16th, 2019

കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാമ്പ്

കോഴിക്കോട്: വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാംപുകള്‍നടത്തുന്നു. കണ്ടല്‍ക്കാടുകളുടെ ജൈവവൈവിധ്യം കണ്ടുപഠിക്കുകയാണ് ലക്ഷ്യം. ഹീറോസ് നഗറിലുള്ള വനം വകുപ്പിന്റെ ക്യാംപ് ഓഫിസിലും പരിസരത്തുമായാണ് ക്യാംപുകള്‍. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളും സന്ദര്‍ശിക്കാനും അവസരമുണ്ട്. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.വി. രാജന്‍, കമ്യൂണിറ്റി റിസര്‍വ് സെക്രട്ടറി പി. പ്രഭാകരന്‍ എന്നിവര്‍ക്കാണു ക്യാംപുകളുടെ നേതൃത്വം. ചുള്ളിക്കണ്ടല്‍, പീക്കണ്ടല്‍ (പ്രാന്തന്‍ കണ്ടല്‍), കുറ്റിക്കണ്ടല്‍, ചെറുകണ്ടല്‍, കണ്ണാമ്പൊട്ടി (കൊമട്ടി), ഉപ്പട്ടി … Continue reading "കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാമ്പ്"

Published On:Oct 23, 2013 | 1:21 pm

കോഴിക്കോട്: വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാംപുകള്‍നടത്തുന്നു. കണ്ടല്‍ക്കാടുകളുടെ ജൈവവൈവിധ്യം കണ്ടുപഠിക്കുകയാണ് ലക്ഷ്യം. ഹീറോസ് നഗറിലുള്ള വനം വകുപ്പിന്റെ ക്യാംപ് ഓഫിസിലും പരിസരത്തുമായാണ് ക്യാംപുകള്‍. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളും സന്ദര്‍ശിക്കാനും അവസരമുണ്ട്. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.വി. രാജന്‍, കമ്യൂണിറ്റി റിസര്‍വ് സെക്രട്ടറി പി. പ്രഭാകരന്‍ എന്നിവര്‍ക്കാണു ക്യാംപുകളുടെ നേതൃത്വം.
ചുള്ളിക്കണ്ടല്‍, പീക്കണ്ടല്‍ (പ്രാന്തന്‍ കണ്ടല്‍), കുറ്റിക്കണ്ടല്‍, ചെറുകണ്ടല്‍, കണ്ണാമ്പൊട്ടി (കൊമട്ടി), ഉപ്പട്ടി (ഉപ്പൂത്തി), ചെറുഉപ്പട്ടി, ഒതളം, മൊറിന്‍ഡ, പൊന്നുംവള്ളി, ആറ്റുമുല്ല എന്നീ ഇനം കണ്ടലുകളാണ് റിസര്‍വില്‍ പ്രധാനമായും കണ്ടുവരുന്നത്. കേരളത്തില്‍ കണ്ടുവരുന്ന 14 ഇനം കണ്ടലുകളില്‍ 10 വിഭാഗങ്ങള്‍ ഒന്നിച്ചു കമ്യൂണിറ്റി റിസര്‍വില്‍ കാണാനാകും.
കടലുണ്ടിപ്പുഴ, മണല്‍ത്തിട്ടകള്‍, മത്സ്യ കൃഷി, പരമ്പരാഗത മീന്‍പിടിത്തം, വേലിയേറ്റ-വേലിയിറക്ക പ്രതിഭാസം, പുഴയും കടലും സംഗമിക്കുന്ന അഴിമുഖം, ഞണ്ടുകള്‍, ചതുപ്പു പ്രദേശങ്ങള്‍, തീര സമതല പ്രദേശം എന്നിവയെല്ലാം റിസര്‍വില്‍ വിദ്യാര്‍ഥികള്‍ക്ക് കാണാം.

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    12 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി