Thursday, August 16th, 2018

കടലായി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ രാമനുണ്ണിയെ തടഞ്ഞു

ജമ്മു കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിനെത്തിയതായിരുന്നു കെ പി രാമനുണ്ണി.

Published On:Jun 7, 2018 | 3:51 pm

കണ്ണൂര്‍: കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്ന് കാലത്താണ് സംഭവം. ശയന പ്രദക്ഷിണം ചെയ്യുമ്പോള്‍ സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉള്‍പ്പെടെ ഉള്ളവരെയാണ് തടഞ്ഞത്. ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന് എത്തിയതായിരുന്നു കെ പി രാമനുണ്ണി.
ജമ്മു കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിനെത്തിയതായിരുന്നു കെ പി രാമനുണ്ണി. മത വിശ്വാസവും ആരാധനാനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെയായിരുന്നു കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രായശ്ചിത ശയന പ്രദക്ഷിണം. ഡി വൈ എസ് പി പി പി സദാനന്ദന്റെയും വളപട്ടണം എ എസ് പി അരവിന്ദ് കുമാറിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്ഷേത്രപരിസരത്തുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    12 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    15 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    21 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    22 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍