Friday, April 26th, 2019

കടകംപള്ളി ഭൂമിതട്ടിപ്പ് ; വര്‍ക്കല കഹാര്‍ എംഎല്‍എക്കും പങ്ക് : കെ. സുരേന്ദ്രന്‍

പാലക്കാട്: കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. കടകംപള്ളിയില്‍ 9 പേരുടെ 13 ഏക്കറോളം ഭൂമി കഹാറിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് വ്യാജരേഖചമച്ച് തട്ടിയെടുക്കാന്‍ശ്രമിച്ചെന്നാണ് സുരേന്ദ്ര്# പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കഹാറിന്റെ ഭാര്യാമാതാവ് സല്‍മാബീവിയെക്കൊണ്ട് ഒപ്പിടീച്ചാണ് 2006ല്‍ വ്യാജ സ്ഥലംവില്‍പനക്കരാര്‍ തയ്യാറാക്കിയത്. കരകുളം സബ് രജിസ്ട്രാറെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് രജിസ്‌ട്രേഷന്‍രേഖകള്‍ തയ്യാറാക്കിയത്. സ്ഥലം യഥാര്‍ഥത്തില്‍ കിഴക്കേക്കോട്ട സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്. സംഭവത്തിനുശേഷം അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ … Continue reading "കടകംപള്ളി ഭൂമിതട്ടിപ്പ് ; വര്‍ക്കല കഹാര്‍ എംഎല്‍എക്കും പങ്ക് : കെ. സുരേന്ദ്രന്‍"

Published On:Nov 2, 2013 | 11:04 am

പാലക്കാട്: കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. കടകംപള്ളിയില്‍ 9 പേരുടെ 13 ഏക്കറോളം ഭൂമി കഹാറിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് വ്യാജരേഖചമച്ച് തട്ടിയെടുക്കാന്‍ശ്രമിച്ചെന്നാണ് സുരേന്ദ്ര്# പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കഹാറിന്റെ ഭാര്യാമാതാവ് സല്‍മാബീവിയെക്കൊണ്ട് ഒപ്പിടീച്ചാണ് 2006ല്‍ വ്യാജ സ്ഥലംവില്‍പനക്കരാര്‍ തയ്യാറാക്കിയത്. കരകുളം സബ് രജിസ്ട്രാറെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് രജിസ്‌ട്രേഷന്‍രേഖകള്‍ തയ്യാറാക്കിയത്. സ്ഥലം യഥാര്‍ഥത്തില്‍ കിഴക്കേക്കോട്ട സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്.
സംഭവത്തിനുശേഷം അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. കടകംപള്ളി ഭൂമിതട്ടിപ്പുകേസിന്റെ അന്വേഷണം വര്‍ക്കല കഹാര്‍ എം.എല്‍.എ.യിലേക്കുകൂടി നീട്ടണമെന്നും കഹാര്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യപ്പെട്ടു. ബി.ജെ.പി. പാലക്കാട് ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    7 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു