Wednesday, December 12th, 2018

എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരും: മന്ത്രി കടകംപള്ളി

ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ് പലതിനും വിനിയോഗിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

Published On:Apr 13, 2018 | 12:14 pm

തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തന്ത്രി മഠം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരുമാനം കൂടുതല്‍ ലഭിക്കുന്ന ക്ഷേത്രങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത ക്ഷേത്രങ്ങളുണ്ട് ക്ഷേത്രങ്ങളെല്ലാം ഒരു കുടകീഴില്‍ വരുമ്പോള്‍ ഇത്തരം പ്രശനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ് പലതിനും വിനിയോഗിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ്. നൂറ് കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ സംസ്ഥാനത്ത് മുപ്പത്തിയേഴ് ക്ഷേത്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്ക് ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ നാല് കോടി ചിലവഴിച്ച് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ഇടത്താവളം നിര്‍മ്മിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം മെയ് മാസത്തോടെ തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിഷ്‌കരണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
പുതുതായി നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മ്മം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മുന്‍ ബോര്‍ഡ് പ്രസിഡണ്ടുമാരായ അഡ്വ. കെ ഗോപാലകൃഷ്ണന്‍, സജീവ് മാറോളി, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ വേണു, എന്‍ കെ പ്രദീപ് കുമാര്‍, സി ബീന, കെ കെ മാരാര്‍, കൊളക്കാട് ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ വിനയരാജ്, എ വി ശൈലജ, എന്‍ രേഷ്മ, ഇ കെ ഗോപിനാഥ്, മുന്‍ ട്രസ്റ്റി കെ രമേശന്‍ മാസ്റ്റര്‍, വി രമ, പി കെ ആശ, കെ സി ജയപ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന വിഷുമഹോല്‍സവത്തിന് നാളെ കൊടിയേറും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    8 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും