അജ്ഞാതജീവി അഞ്ഞൂറിലേറെ കാടകളെ കടിച്ചുകൊന്നു

Published:December 19, 2016

കോഴിക്കോട്: വെളളികുളങ്ങരയില്‍ അജ്ഞാതജീവി അഞ്ഞൂറിലേറെ കാടകളെ കടിച്ചുകൊന്നു. ചെക്കോട്ടിബസാറിലെ പുത്തമ്പുരയില്‍ ഷമീര്‍ വളര്‍ത്തുന്ന കാടകളെയാണ് കൊന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് അജ്ഞാതജീവികള്‍ കാടകളെ കൊന്നിട്ടതെന്ന് കരുതുന്നു. ഇന്നലെ രാവിലെ കാടകള്‍ക്ക് വെളളം കൊടുക്കാന്‍ കൂട് തുറന്നപ്പോഴാണ് കാടകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണപ്പെടുന്നത്. ഫാമിന്റെ കമ്പി തകര്‍ത്ത് അകത്ത് കയറിയ ജീവി കാടകളെ ഒന്നൊഴിയാതെ വകവരുത്തുകയായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലാണ് എല്ലാംചത്ത് കിടക്കുന്നത്. ഒന്നരമാസം മുമ്പാണ് ഷഫീര്‍ കാടഫാം തുടങ്ങിയത്. മിക്ക കാടകളും മുട്ടയിട്ട് തുടങ്ങിയിരുന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.