Friday, November 16th, 2018

കഞ്ചിക്കോട് കോച്ച് ഫാക്ടറി; കേന്ദ്രത്തിന് കേരളത്തോട് ശത്രുത: മുഖ്യമന്ത്രി

പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണം

Published On:Jun 22, 2018 | 10:55 am

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുത പുലര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വെ കോച്ച് നിര്‍മാണത്തിന് നിലവിലെ ഫാക്ടറികള്‍ മതിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ നീക്കം നടത്തിയത്. ഇത് കേരളത്തോടുള്ള അവഗണനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹി റെയില്‍വെ ഭവനു മുന്നില്‍ നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ കോച്ച് ഫാക്ടറികള്‍ വേണ്ടെന്നു പറയുന്ന കേന്ദ്രം ഹരിയാനയിലും ഉത്തര്‍പ്രദേശിലും കോച്ച് ഫാക്ടറികള്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു. എന്നാല്‍ കേരളത്തില്‍ ഫാക്ടറി വേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിന്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണ് കേന്ദ്രം കേരളത്തെ തഴയുന്നത്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രം എങ്ങനെയാണ് നോക്കി കാണുന്നതെന്ന് ഇതിലൂടെ മനസിലാക്കാം. ജനാധിപത്യത്തെ കേന്ദ്രം അംഗീകരിക്കുന്നില്ല. ജനതയെ പീഡിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ പ്രവര്‍ത്തിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതിനെതിരെ പിണറായി വിജയന്‍ പിയൂഷ് ഗോയലിനു കത്തയച്ചിരുന്നു. ഇതോടെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. വിവിധ വശങ്ങള്‍ പരിശോധിച്ച് പദ്ധതി നടപ്പാക്കാമെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് എംപിമാരുടെ ധര്‍ണ.

 

LIVE NEWS - ONLINE

  • 1
    6 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    8 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    14 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    16 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം