Thursday, April 26th, 2018

മത്സരം: തെരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയുമായി കെ സുരേന്ദ്രന്‍

    കണ്ണൂര്‍: സ്ഥാനാര്‍ത്ഥികള്‍ രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുന്നതിനെതിരെ നടപടിവേണമെന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തോട് പരിപൂര്‍ണ യോജിപ്പാണെന്ന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത്തരത്തില്‍ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് ജയമോ തോല്‍വിയോയല്ല പ്രശ്‌നം. ജനങ്ങളോടുള്ള സേവന മനസ്ഥിതിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാവേണ്ടത്. രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുകയും രണ്ടിടത്തും ജയിച്ചാല്‍ ഒരിടത്ത് നിന്നും പിന്‍വാങ്ങുകയോ ചെയ്യുന്നത് ശരിയല്ല. ഇത് വോട്ട് ചെയ്ത് ജയിപ്പിച്ച വോട്ടര്‍മാരോട് ചെയ്യുന്ന ക്രൂരതയാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയാവുന്നവര്‍ എത്ര ഉന്നതരായാലും … Continue reading "മത്സരം: തെരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയുമായി കെ സുരേന്ദ്രന്‍"

Published On:Dec 14, 2016 | 2:13 pm

K Surendran Kannur DCC President Full

 

 
കണ്ണൂര്‍: സ്ഥാനാര്‍ത്ഥികള്‍ രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുന്നതിനെതിരെ നടപടിവേണമെന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തോട് പരിപൂര്‍ണ യോജിപ്പാണെന്ന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍.
ഇത്തരത്തില്‍ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് ജയമോ തോല്‍വിയോയല്ല പ്രശ്‌നം. ജനങ്ങളോടുള്ള സേവന മനസ്ഥിതിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാവേണ്ടത്. രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുകയും രണ്ടിടത്തും ജയിച്ചാല്‍ ഒരിടത്ത് നിന്നും പിന്‍വാങ്ങുകയോ ചെയ്യുന്നത് ശരിയല്ല. ഇത് വോട്ട് ചെയ്ത് ജയിപ്പിച്ച വോട്ടര്‍മാരോട് ചെയ്യുന്ന ക്രൂരതയാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയാവുന്നവര്‍ എത്ര ഉന്നതരായാലും ഒരുമണ്ഡലത്തില്‍ മാത്രം മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച ഒരു സ്ഥാനാര്‍ത്ഥി ഒരിടത്ത് നിന്ന് പിന്‍വാങ്ങുമ്പോള്‍ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ നഷ്ടമാണ് ഖജനാവിലുണ്ടാവുന്നത്. ഇങ്ങിനെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചെലവ് പിന്‍വാങ്ങിയ സ്ഥാനാര്‍ത്ഥി വഹിക്കണമെന്ന കമ്മീഷന്റെ നിര്‍ദേശത്തോട് താന്‍ യോജിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഈ വിഷയം ദേശീയ വിഷയമായതിനാല്‍ പാര്‍ട്ടി ദേശീയ കമ്മറ്റി എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂവെന്ന് ബി ജെ പി ജില്ലാപ്രസിഡന്റ് പി സത്യപ്രകാശ് പറഞ്ഞു. ദേശീയകമ്മറ്റി എടുക്കുന്ന തീരുമാനം ഏതായാലും അംഗീകരിക്കും. വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിക്കുകയാണെങ്കില്‍ ഒരു സീറ്റില്‍ നിന്ന് പിന്മാറുന്നത് മണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതേസമയം രണ്ട് മണ്ഡലത്തില്‍ നിന്ന് ജയിച്ചതിന്‌ശേഷം ഒരു സീറ്റ് ഒഴിവാക്കുന്ന നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ കയ്യില്‍ നിന്നും അഞ്ചുലക്ഷം രൂപയും ലോക് സഭാ സ്ഥാനാര്‍ത്ഥികളുടെ പക്കല്‍ നിന്ന് പത്തുലക്ഷം രൂപയും ഈടാക്കണമെന്ന് പോള്‍ പാനല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ പണം ഉയര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞകാല ലോക്‌സഭാ ഇലക്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പലരും രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്നും യുപിയിലെ വരാണസിയില്‍ നിന്നുമായിരുന്നു നരേന്ദ്രമോദി മത്സരിച്ചത്. മോദി പിന്നീട് വഡോദര സീറ്റ് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വഡോദരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു.

LIVE NEWS - ONLINE

  • 1
    13 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    14 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    14 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    18 hours ago

    ഇന്ധന വില കുറക്കണം

  • 5
    18 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    19 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    20 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    21 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    21 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു