Monday, July 24th, 2017

സുരേന്ദ്രന്‍ പടിയിറങ്ങുന്നു ചാരിതാര്‍ത്ഥ്യത്തോടെ

    കണ്ണൂര്‍: ഡി സി സി പ്രസിഡണ്ട് സ്ഥാനത്തുനിന്നും കെ സുരേന്ദ്രന്‍ പടിയിറങ്ങുന്നു. നാല് വര്‍ഷക്കാലം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സുരേന്ദ്രന്റെ പടിയിറക്കം. ഒട്ടനവധി വെല്ലുവിളികളും പ്രതിസന്ധികളും ഉടലെടുത്ത കാലത്താണ് ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കാനുള്ള നിയോഗം കെ സുരേന്ദ്രനെ തേടിയെത്തിയത്. കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി ഗുണംചെയ്യുന്ന ഒട്ടനവധി നേട്ടങ്ങളും ഡി സി സി പ്രസിഡണ്ടെന്ന നിലയില്‍ സുരേന്ദ്രന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ബൂത്ത് ഏജന്റുമാരെ ഇന്‍ഷൂര്‍ … Continue reading "സുരേന്ദ്രന്‍ പടിയിറങ്ങുന്നു ചാരിതാര്‍ത്ഥ്യത്തോടെ"

Published On:Dec 9, 2016 | 12:15 pm
K Surendran Kannur DCC President Full     കണ്ണൂര്‍: ഡി സി സി പ്രസിഡണ്ട് സ്ഥാനത്തുനിന്നും കെ സുരേന്ദ്രന്‍ പടിയിറങ്ങുന്നു. നാല് വര്‍ഷക്കാലം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സുരേന്ദ്രന്റെ പടിയിറക്കം. ഒട്ടനവധി വെല്ലുവിളികളും പ്രതിസന്ധികളും ഉടലെടുത്ത കാലത്താണ് ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കാനുള്ള നിയോഗം കെ സുരേന്ദ്രനെ തേടിയെത്തിയത്. കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി ഗുണംചെയ്യുന്ന ഒട്ടനവധി നേട്ടങ്ങളും ഡി സി സി പ്രസിഡണ്ടെന്ന നിലയില്‍ സുരേന്ദ്രന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ബൂത്ത് ഏജന്റുമാരെ ഇന്‍ഷൂര്‍ ചെയ്തുകൊണ്ട് സുരേന്ദ്രന്‍ നടത്തിയ നീക്കം വലിയ ജനശ്രദ്ധനേടിയിരുന്നു. പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ വീടും വസ്തുവഹകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തെച്ചൊല്ലി ഉയര്‍ത്തിയ വിവാദങ്ങളും സുരേന്ദ്രനെന്ന രാഷ്ട്രീയനേതാവിന്റെ കരിയറിലെ മഹത്തായ നേട്ടമായി കണക്കാക്കാം. യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വെട്ടിക്കുറച്ചതിനെതിരെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരം കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിശോധിക്കാമെന്ന റവന്യൂമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാനും സുരേന്ദ്രന് കഴിഞ്ഞു. കണ്ണൂരില്‍ പോലീസ് മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായപ്പോള്‍ പ്രവര്‍ത്തകരെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാതെ ആത്മസംയമനത്തോടെ നിയന്ത്രിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിരുന്നു. സി പി എം അക്രമത്തിനെതിരെ ശ്രദ്ധേയമായ ചില ജനകീയ യാത്രകളും സമരങ്ങളും സംഘടിപ്പിക്കാന്‍ കഴിഞ്ഞതും സുരേന്ദ്രന്റെ നേട്ടങ്ങളിലൊന്നാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവി കെ സുരേന്ദ്രനെ മറ്റ് ഡി സി സി പ്രസിഡണ്ടുമാരില്‍ നിന്നും വേറിട്ടുനിര്‍ത്തി. ഉരുളക്ക് ഉപ്പേരിപോലെ മറുപടി പറയാനുള്ള വാക്ചാതുര്യം പലതവണ കണ്ണൂര്‍ രാഷ്ട്രീയം കണ്ടതാണ്. കോണ്‍ഗ്രസ്സിലെ പടലപിണക്കങ്ങളും ഗ്രൂപ്പ് പോരുകളും പതിവുപോലെ സുരേന്ദ്രന്റെ കാലത്തും കുറവായിരുന്നില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ വഷളാക്കാതെ പരിഹരിക്കാന്‍ നടത്തിയ ചില നീക്കങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇത്തരത്തില്‍ ബലവും ബലഹീനതകളും ഏറെ കണ്ട ഡി സി സി പ്രസിഡണ്ടിന്റെ നാലുവര്‍ഷക്കാലത്തെ നായകത്വത്തില്‍ കോട്ടങ്ങളേക്കാള്‍ ഏറെ നേട്ടങ്ങളായെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് സുരേന്ദ്രന്‍ പടിയിറങ്ങുന്നത്. എന്നാല്‍, കണ്ണൂരില്‍ നിയമസഭാ, ലോക്‌സഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ച സുരേന്ദ്രന്റെ മനസ്സില്‍ ഒരു നീറ്റലായി എന്നും നിലനില്‍ക്കും. അതില്‍ ഏറ്റവും പ്രധാനം 135 വര്‍ഷക്കാലം പഴക്കമുള്ള കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായപ്പോള്‍ ചരിത്രത്തിലാദ്യമായി യു ഡി എഫിന് നഗരഭരണം നഷ്ടപ്പെട്ടതും ഒരു കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ സുരേന്ദ്രനെ വേട്ടയാടും. നാളിതുവരെ യു ഡി എഫിനെ കൈവിടാത്ത കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടിതെറ്റി വീണതും സുരേന്ദ്രന്‍ ഡി സി സിയുടെ അമരക്കാരനായിരിക്കുമ്പോഴാണ്. വലംകൈയ്യായ കെ സുധാകരന്റെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വിയും ഡി സി സി പ്രസിഡണ്ടെന്ന നിലയില്‍ സുരേന്ദ്രന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമായിരിക്കും. കാലപ്പഴക്കം ചെന്ന കണ്ണൂര്‍ ഡി സി സി ഓഫീസ് പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയം പണിയാനുള്ള നീക്കം അദ്ദേഹം തുടങ്ങിയിരുന്നു. താന്‍ പടിയിറങ്ങുന്നതിന് മുമ്പ് കെട്ടിടം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കണമെന്ന അതിയായ ആഗ്രഹം നിറവേറ്റാനാകാത്ത വിഷമത്തോടെയായിരിക്കും അദ്ദേഹം ചുമതലയൊഴിയുക. ഇപ്പോള്‍ ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്ന സുരേന്ദ്രന്‍ തിങ്കളാഴ്ച തിരിച്ചെത്തും.

LIVE NEWS - ONLINE

  • 1
    6 hours ago

    വിന്‍സെന്റ് എം എല്‍ എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ്

  • 2
    6 hours ago

    പാപ്പിനിശ്ശേരിയില്‍ വ്യാപക അക്രമം;വീടുകള്‍ക്ക് നേരെ ബോംബേറ്

  • 3
    6 hours ago

    സെന്‍കുമാറിന്റെ മൊഴിയെടുത്തു

  • 4
    8 hours ago

    ദിലീപിന് ജാമ്യമില്ല

  • 5
    8 hours ago

    ഹൈക്കോടതി ഹരജി തള്ളി

  • 6
    8 hours ago

    പ്രതിഛായ മങ്ങിയെങ്കിലും വിന്‍സന്റിനെ സംരക്ഷിച്ച് കോണ്‍ഗസ്

  • 7
    9 hours ago

    തോറ്റെങ്കിലും അഭിമാനം ആകാശത്തോളം..!

  • 8
    9 hours ago

    ജറുസലേം സംഘര്‍ഷം; യുഎന്‍ രക്ഷാസമിതി യോഗം ചേരും

  • 9
    10 hours ago

    ദീലിപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്