Thursday, September 20th, 2018

കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: കേസ് പിന്‍വലിക്കാന്‍ നെഹ്‌റു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുധാകരനെതിരെ കേസെടുക്കണമെന്ന് മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കാന്‍ സുധാകരന്‍ പറഞ്ഞത് തെറ്റാണ്. സുധാകരന്‍ കോടതിയല്ലെന്ന് ജിഷ്മുവിന്റെ മാതാവ് മഹിജ പറഞ്ഞു. വ്യാജ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും ജിഷ്ണുവിന്റെ പിതാവ് അശോകന്‍ ഉന്നയിച്ചിട്ടുണ്ട്. നെഹ്‌റു ഗ്രൂപ്പ് തലവന്‍ കൃഷ്ണദാസുമായി ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി … Continue reading "കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം"

Published On:Jul 5, 2017 | 9:42 am

കോഴിക്കോട്: കേസ് പിന്‍വലിക്കാന്‍ നെഹ്‌റു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുധാകരനെതിരെ കേസെടുക്കണമെന്ന് മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കാന്‍ സുധാകരന്‍ പറഞ്ഞത് തെറ്റാണ്. സുധാകരന്‍ കോടതിയല്ലെന്ന് ജിഷ്മുവിന്റെ മാതാവ് മഹിജ പറഞ്ഞു. വ്യാജ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും ജിഷ്ണുവിന്റെ പിതാവ് അശോകന്‍ ഉന്നയിച്ചിട്ടുണ്ട്. നെഹ്‌റു ഗ്രൂപ്പ് തലവന്‍ കൃഷ്ണദാസുമായി ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി സുധാകരന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
അതിനിടെ, സുധാകരന്‍ നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ് നേതൃത്വം അതീവ ഗൗരവാമായാണ് കാണുന്നത്. ഇക്കാര്യം കെ പി സി സി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടുവന്ന വിഷയത്തില്‍ കെ സുധാകരന്‍ മധ്യസ്ഥ ചര്‍ച്ചക്ക് ശ്രമിച്ചത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ മധ്യസ്ഥ ചര്‍ച്ചക്ക് പോയത് ഇരുവിഭാഗവും ആവശ്യപ്പെട്ടിട്ടാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള നിലപാടില്‍ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    7 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    7 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    9 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    11 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    11 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല