Friday, July 19th, 2019

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം; കെ സുധാകരനെതിരെ കേസ്

രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് വിവാദം പരാമര്‍ശം കടന്നുവരുന്നത്.

Published On:Apr 17, 2019 | 3:05 pm

തിരു: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ വിവാദമായ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യ ചിത്രത്തിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നത്. ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല’ എന്ന പരാമര്‍ശം സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം രംഗത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചാണ് ഇതെന്നാണ് ആരോപണം.
രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് വിവാദം പരാമര്‍ശം കടന്നുവരുന്നത്. ‘ഇനി ഓന്‍ പോകട്ടെ, ഓന്‍ ആണ്‍കുട്ടിയാ, പോയ കാര്യം സാധിച്ചിട്ടേ വരൂ’ എന്നും ഒരു കഥാപാത്രം പറയുന്നു. തുടര്‍ന്ന് കെ. സുധാകരന് വോട്ട് ചെയ്യുക എന്നും ചിത്രം ആഹ്വാനം ചെയ്യുന്നു. പരസ്യചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ നടപടിയുമായി രംഗത്തെത്തിയത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    8 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    10 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    11 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    14 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    15 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    15 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    15 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    15 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം