Monday, September 24th, 2018

രാജുവിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

പ്രളയ സമയത്തെ ജര്‍മനിയാത്ര ശരിയായില്ല: കാനം

Published On:Aug 20, 2018 | 12:24 pm

തിരു: നാട് പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ വനംവകുപ്പ് മന്ത്രി കെ. രാജുവിനെതിരേ സി.പി.ഐ. കര്‍ശനനടപടിക്ക്. സംഭവം പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു നേതൃത്വം നടപടിയിലേക്ക് നീങ്ങുന്നത്. രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന സൂചനയും പാര്‍ട്ടി നേതൃത്വം നല്‍കിക്കഴിഞ്ഞു.
ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16നാണ് രാജു ജര്‍മനിക്കു പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. നാടുമുഴുവന്‍ കെടുതിയിലും അതിന്റെ രക്ഷാപ്രവര്‍ത്തനത്തിലും മുഴുകുമ്പോള്‍ അതിന് നേതൃത്വം കൊടുക്കേണ്ട മന്ത്രി നാടുചുറ്റാന്‍ പോയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമായാണ് പാര്‍ട്ടി കാണുന്നത്. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണ് നാടുവിട്ടത്.
കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്. ഇതു വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട്, മന്ത്രിയെ തിരിച്ചുവിളിച്ചു. എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവത്തില്‍ മന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. പ്രളയ സമയത്ത് വിദേശ യാത്ര പോയത് ശരിയായില്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നെങ്കിലും ഈ സമയത്തുള്ള യാത്ര അനുചിതമായെന്ന് കാനം പ്രതികരിച്ചു.

 

LIVE NEWS - ONLINE

  • 1
    22 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    2 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    8 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    9 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു