Friday, September 21st, 2018

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേട്: കെ മുരളീധരന്‍

ജൂണില്‍ തന്നെ മഴ ശക്തമായിരുന്നു.

Published On:Aug 23, 2018 | 2:41 pm

തിരു: വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് എം.എല്‍.എ കെ മുരളീധരന്‍. സംഭവത്തില്‍ ഡാം സേഫ്റ്റി അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും വീഴ്ചപറ്റിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ജൂണില്‍ തന്നെ മഴ ശക്തമായിരുന്നു. അപ്പോള്‍ അക്കാര്യം പരിഗണിക്കാതെ സര്‍ക്കാര്‍ പുതിയ മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ഡാം തുറന്നു വിട്ടിടത്താണ് വെള്ളം വലിയ തോതില്‍ പൊങ്ങിയത്. വയനാട്ടിലെ പ്രളയത്തിന് കാരണം ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടതാണ്. വയനാട്ടുകാര്‍ക്ക് മരണം തന്നെയാണ് പ്രതിവിധിയെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞത്. ഡാമുകളുടെ സുരക്ഷ സര്‍ക്കാര്‍ പഠിക്കണം. ഭരണപക്ഷ എം.എല്‍.എമാര്‍ തന്നെയാണ് ഡാം തുറന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. വീഴ്ചയുണ്ടായതിന്റെ തെളിവാണ് പി.എച്ച് കുര്യനെ മാറ്റിയതിലുടെ വ്യക്തമായതെന്നും മുരളീധരന്‍ പറഞ്ഞു.
പ്രളയമുണ്ടായപ്പോള്‍ ജര്‍മനിക്ക് പോയ മന്ത്രി കെ. രാജുവിനെ പുറത്താക്കണം.പൈലറ്റ് വാഹനം വരാത്തതിനെ തുടര്‍ന്ന് എസ്.ഐയെ ശിക്ഷിച്ച മന്ത്രി എ.കെ ബാലന്റെ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 min ago

    പെട്രോളിന് ഇന്നും വില കൂടി

  • 2
    22 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 3
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 4
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 5
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 6
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 7
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 8
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 9
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍