Wednesday, February 20th, 2019

നവകേരളം ആത്മഹത്യയുടെ നാടായി മാറും: കെ.മുരളീധരന്‍

സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാക്കിയ കശു അണ്ടി വ്യവസായം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

Published On:Sep 11, 2018 | 4:45 pm

തിരു: കശുഅണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ നവകേരളം ആത്മഹത്യയുടെ നാടായി മാറുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കശുഅണ്ടി വ്യവസായ സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ കശുഅണ്ടി കമ്പനി ഉടമകളും തൊഴിലാളികളും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാക്കിയ കശു അണ്ടി വ്യവസായം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ലഭിച്ച രണ്ട് വകുപ്പുകളും അവര്‍ കുളമാക്കി. കശുഅണ്ടി മേഖല നേരിടുന്ന പ്രതിസന്ധി മനസിലാക്കാനും അതിന് പരിഹാരം കാണാനും മന്ത്രിക്ക് കഴിഞ്ഞില്ല. അടഞ്ഞു കിടക്കുന്ന കശുഅണ്ടി കമ്പനികളെല്ലാം തുറക്കാന്‍ നടപടിയെടുക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് ഇടതുമുന്നണി കൊല്ലം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും വിജയം നേടിയത്. എന്നാല്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണത്തിന് പോലും കമ്പനികള്‍ തുറന്നില്ല.കമ്പനി ഉടമകളാവട്ടെ കടക്കെണിയിലാണ്. ഉടമകള്‍ക്ക് മന്ത്രി നല്‍കിയ ഉറപ്പനുസരിച്ച് ആഗസ്റ്റ് 31 വരെയാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവച്ചത്. വീണ്ടും ജപ്തി നടപിടകള്‍ തുടങ്ങിയാല്‍ കമ്പനി ഉടമകളും തൊഴിലാളികളും ആത്മഹത്യയിലേക്ക് നീങ്ങും. ബാങ്കുകള്‍ക്ക് ഗാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.ആവശ്യത്തിന് കശുഅണ്ടി ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിക്കുകയും വേണം. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലില്ലാതെ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു