Tuesday, September 25th, 2018

ടി പി വധം : കെ കെ രാഗേഷിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സമിതിയംഗം കെ കെ രാഗേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. നേരത്തെ നോട്ടീസ് ലഭിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘം മുമ്പാകെയെത്തിയപ്പോഴാണ് രാഗേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗം സി ഭാസ്‌കരനൊപ്പമാണ് രാഗേഷ് വടകരയിലെ അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസിലെത്തിയത്. ടി പി വധക്കേസിലെ പ്രധാന പ്രതിയായ പാനൂര്‍ … Continue reading "ടി പി വധം : കെ കെ രാഗേഷിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു"

Published On:Jul 18, 2012 | 6:01 am

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സമിതിയംഗം കെ കെ രാഗേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. നേരത്തെ നോട്ടീസ് ലഭിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘം മുമ്പാകെയെത്തിയപ്പോഴാണ് രാഗേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗം സി ഭാസ്‌കരനൊപ്പമാണ് രാഗേഷ് വടകരയിലെ അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസിലെത്തിയത്. ടി പി വധക്കേസിലെ പ്രധാന പ്രതിയായ പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നാണ് രാഗേഷിനെതിരെയുള്ള കേസ്. ഇതേ കേസുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയെ ചോദ്യം ചെയ്തപ്പോഴാണ് രാഗേഷും കുഞ്ഞനന്തനെ സഹായിച്ചതായി തെളിഞ്ഞത്. രാഗേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞനന്തനെ താന്‍ സഹായിച്ചതെന്ന് സരിന്‍ ശശി വെളിപ്പെടുത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ ഒരു സംസ്ഥാനസമിതിയംഗം പ്രതിയാക്കപ്പെടുന്നത് ആദ്യമായാണ്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഗേഷിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കാല്‍മുട്ട് വേദനക്ക് ചികിത്സയിലായതിനാല്‍ 20 ദിവസം കഴിഞ്ഞ് മാത്രമേ ഹാജരാകാന്‍ കഴിയുകയുള്ളൂവെന്ന് രാഗേഷ് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.

എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് രാഗേഷ് സി പി എം സംസ്ഥാനസമിതിയിലെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് കെ സുധാകരനെതിരെ മത്സരിച്ചെങ്കിലും തോറ്റു. വിദ്യാര്‍ഥിസമരകാലത്ത് പോലീസ് മര്‍ദനമേറ്റിട്ടുണ്ട്. പിണറായി വിജയന്റെ വിശ്വസ്തനായാണ് രാഗേഷ് അറിയപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി