Thursday, July 18th, 2019

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക് സഹായം നല്‍കും: മന്ത്രി ചന്ദ്രശേഖരന്‍

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക് സഹായം നല്‍കും: മന്ത്രി ചന്ദ്രശേഖരന്‍

Published On:Jun 14, 2018 | 12:40 pm

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ആവശ്യമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ സേനയെ കൊണ്ടുവരും. നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി!യുമായി ചര്‍ച്ച ചെയ്തു. മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നു.ഗതാഗത,തൊഴില്‍ വകുപ്പു മന്ത്രിമാരും റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കോളവയല്‍ സെന്റ് ജോര്‍ജ് യു.പി. സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മുട്ടില്‍ നെന്മേനിയില്‍ വെള്ളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങളെ ഇവിടേക്ക് മാറ്റും. തരിയോട് സര്‍ക്കാര്‍ എല്‍.പി.എസിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    6 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    8 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    54 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    1 hour ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    1 hour ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി