Thursday, July 18th, 2019

ആരാധക ലഹരിയില്‍ ബീബര്‍ ഇന്ത്യയിലെത്തി

      ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ ‘മാജിക് കിഡ്’ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. മുംബൈയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ബീബര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന കാഴ്ചകാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് വെയിലുകൊണ്ടും ഉറക്കമിളച്ചും കാത്തിരുന്നത്. ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. ബീബറെ കാണാന്‍ കഴിഞ്ഞാലും അദ്ദേഹത്തില്‍ … Continue reading "ആരാധക ലഹരിയില്‍ ബീബര്‍ ഇന്ത്യയിലെത്തി"

Published On:May 10, 2017 | 9:30 am

Justin Bieber Full 01

 

 

 

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ ‘മാജിക് കിഡ്’ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. മുംബൈയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ബീബര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന കാഴ്ചകാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് വെയിലുകൊണ്ടും ഉറക്കമിളച്ചും കാത്തിരുന്നത്.
ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. ബീബറെ കാണാന്‍ കഴിഞ്ഞാലും അദ്ദേഹത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാമെന്ന് ആരും കരുതേണ്ടതില്ല. ഇതൊന്നും ബീബര്‍ അനുവദിക്കുന്നതല്ല. താരവുമായി ഇടപഴകാനോ സെല്‍ഫിയെടുക്കാനോ ആരാധകരെ അനുവദിക്കില്ലെന്നാണ് സൂചന. ബീബറിന്റെ സംഘാംഗങ്ങളെല്ലാം മുംബൈയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച തന്നെ എത്തിയിരുന്നു.
വന്‍ നഗരം കണ്ട എക്കാലത്തേയും വലിയ സംഗീത പരിപാടിയെ വരവേല്‍ക്കാന്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനവുമായി മുംബൈ പോലീസും വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    3 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    5 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    6 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    7 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    10 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച