Wednesday, February 20th, 2019

കര്‍ണന്റെ ശിക്ഷ റദ്ദാക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതീയലക്ഷ്യക്കേസില്‍ ശിക്ഷയില്‍ ഇളവ് തേടിയുള്ള കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് സി.എസ്. കര്‍ണന്റെ ഹരജി സുപ്രീംകോടതി തള്ളി. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി കര്‍ണനോട് ആവശ്യപ്പെട്ടു. കര്‍ണന്‍ ഇപ്പോള്‍ ജയിലില്‍ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂര്‍, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് കര്‍ണന്റെ അഭിഭാഷകനോട് വ്യക്തമാക്കി. കര്‍ണനെതിരെ വിധിച്ച ആറു മാസത്തെ തടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകന്‍ എം. നെടുമ്പറയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍ വെച്ച് ഇന്നലെ പോലീസ് … Continue reading "കര്‍ണന്റെ ശിക്ഷ റദ്ദാക്കാനാവില്ല: സുപ്രീം കോടതി"

Published On:Jun 21, 2017 | 12:10 pm

ന്യൂഡല്‍ഹി: കോടതീയലക്ഷ്യക്കേസില്‍ ശിക്ഷയില്‍ ഇളവ് തേടിയുള്ള കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് സി.എസ്. കര്‍ണന്റെ ഹരജി സുപ്രീംകോടതി തള്ളി. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി കര്‍ണനോട് ആവശ്യപ്പെട്ടു. കര്‍ണന്‍ ഇപ്പോള്‍ ജയിലില്‍ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂര്‍, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് കര്‍ണന്റെ അഭിഭാഷകനോട് വ്യക്തമാക്കി. കര്‍ണനെതിരെ വിധിച്ച ആറു മാസത്തെ തടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകന്‍ എം. നെടുമ്പറയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍ വെച്ച് ഇന്നലെ പോലീസ് പിടികൂടിയിരുന്നു. സഹജഡ്ജിമാര്‍ക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു