Wednesday, September 19th, 2018

വേനല്‍ക്കാലത്ത് കഴിക്കാം ഈ ജ്യൂസുകള്‍

വേനല്‍ക്കാലങ്ങളില്‍ ഭക്ഷണങ്ങളുടെ അളവ് കുറച്ച് കൂടുതല്‍ ജ്യൂസ് കുടിക്കാവുന്നതാണ്

Published On:Apr 4, 2018 | 10:07 am

വേനല്‍ക്കാലം നന്നായി വെള്ളം കുടിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദിവസവും ധാരാളം വെള്ളം കുടിക്കുക. അതാണ് ഉഷ്ണകാലത്ത് രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാനുള്ള മാര്‍ഗവും. സാധാരണ വെള്ളം കുടിക്കുക എന്നത് പലരേയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ പഴങ്ങളുടെ ജ്യൂസ്, സംഭാരം, എന്നിവ കുടിക്കുക. അതും വീട്ടില്‍ തന്നെ ഉണ്ടാക്കിയവ. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു ഒപ്പം വെള്ളവും ആവശ്യത്തിന് നല്‍കുന്നു. വേനല്‍ക്കാലങ്ങളില്‍ ഭക്ഷണങ്ങളുടെ അളവ് കുറച്ച് കൂടുതല്‍ ജ്യൂസ് കുടിക്കാവുന്നതാണ്. ഈ വേനലിന് ജ്യൂസ് കഴിക്കാം
തണ്ണിമത്തന്‍ ജ്യൂസ്
വേനല്‍ക്കാലത്ത് ഏറ്റവും നല്ലതാണ് തണ്ണിമത്തന്‍. ഇത് വെറുതെ കഴിക്കാം, ജ്യൂസാക്കാം. തണ്ണിമത്തന്‍ കുരുകളഞ്ഞ് കഷ്ണങ്ങളാക്കി പഞ്ചസാരയും, ഐസ് കട്ടയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുടിക്കാം. ഇതില്‍ അല്‍പം ചെറുനാരങ്ങ ചേര്‍ക്കുന്നതും നല്ലതാണ്.
സംഭാരം
മോരില്‍ വെള്ളം ചേര്‍ത്ത് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ചേര്‍ത്ത് നല്ല സംഭാരം ഉണ്ടാക്കാം. മറ്റ് എന്തിനെക്കാളും ഉത്തമമായ ദാഹശമനിയാണ്.
മാമ്പഴം ജ്യൂസ്
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സമയമാണ് വേനല്‍ക്കാലം. വൈറ്റമിനും അയണും ധാരാളം അടങ്ങിയ മാമ്പഴച്ചാറ് വേനലില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാമ്പഴം കഷ്ണങ്ങളാക്കി ഇതില്‍ പഞ്ചസാര ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുടിക്കാം. ഇതില്‍ അല്‍പം പാല്‍ ചേര്‍ക്കുന്നതും നല്ലതാണ്.
ഇഞ്ചിയിട്ട നാരങ്ങവള്ളം
നാരങ്ങ വെള്ളത്തില്‍ ഇഞ്ച് ചതച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് കുടിക്കാം.
കാരറ്റ് ജ്യൂസ്
കാരറ്റ് അരിഞ്ഞ് വെള്ളം, പഞ്ചസാര എന്നിവ ചേര്‍ച്ച് മിക്‌സിയില്‍ അരച്ച്. ശേഷം അരിച്ചെടുത്ത് കുടിക്കാം. രുചിക്കായി കുറച്ച് ഇഞ്ചി ചേര്‍ക്കുന്നത് നല്ലതാണ്.
നെല്ലിക്കാ ജ്യൂസ്
കുരു കളഞ്ഞ് നെല്ലിക്ക, വെള്ളം, ഉപ്പ്, നാരങ്ങ നീര് എന്നവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. ഇത് അരിച്ച് കഴിക്കാം.
കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കു. ഇഞ്ചി, വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കുക. ഇതിലേക്ക് ജീരകപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്ക്, ഐസ് ചേര്‍ത്ത് കുടിക്കാം.
തക്കാളി ജ്യൂസ്
തക്കാളി മിക്‌സിയില്‍ അടിച്ചെടുക്കാം. ഇതിലേക്ക് ഐസ്, നാരങ്ങനീര്, കുരുമുളക്, ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കു

LIVE NEWS - ONLINE

  • 1
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    12 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    13 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    17 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    18 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    18 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    20 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    20 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍