Friday, April 19th, 2019

അമേരിക്കന്‍ നടി ജൂഡി ഗാര്‍ലന്റിന്റെ വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെത്തി

1939ല്‍ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തില്‍ ജൂഡി ഗാര്‍ലാന്റ് ഉപയോഗിച്ചിരുന്ന ചെരിപ്പുകളിലൊന്നാണിത്.

Published On:Sep 5, 2018 | 8:00 am

ന്യൂയോര്‍ക്ക്: അന്തരിച്ച അമേരിക്കന്‍ നടിയും ഗായികയുമായ ജൂഡി ഗാര്‍ലന്റിന്റെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു. മിന്നസോട്ടയിലെ മ്യൂസിയത്തില്‍ നിന്ന് 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവ മോഷണം പോയത്. 1939ല്‍ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തില്‍ ജൂഡി ഗാര്‍ലാന്റ് ഉപയോഗിച്ചിരുന്ന ചെരിപ്പുകളിലൊന്നാണിത്.
2005ല്‍ മ്യൂസിയത്തിന്റെ ജനാല തകര്‍ത്താണ് കോടികള്‍ വിലമതിക്കുന്ന ചെരുപ്പുകള്‍ മോഷ്ടിക്കപ്പെട്ടത്. ചെരുപ്പ് കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ഒരു ആരാധകന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോഷണം നടന്നിട്ട് പത്ത് വര്‍ഷമായിട്ടും ചെരുപ്പ് കണ്ടെടുക്കാന്‍ സാധിക്കാതിരുന്നതോടെ പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.
ചെരിപ്പ് കണ്ടെടുത്തതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് എഫ്ബിഐ പ്രത്യേക ഏജന്റ് ഷോണ്‍ സന്‍ബോണ്‍ പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    47 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    3 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    4 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    5 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച