Wednesday, February 20th, 2019

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജഡ്ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

Published On:Aug 17, 2017 | 5:07 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ദുരൂഹതയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജഡ്ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ജയലളിതയുടെ വസതിയായ പോയസ്ഹാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുമെന്നും മുഖ്യമന്ത്രി പളനിസാമി പറഞ്ഞു.
ശശികല പക്ഷത്തിന്റെ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ നാടകീയമായാണ് പളനിസാമി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇടഞ്ഞു നില്‍ക്കുന്ന പനീര്‍ ശെല്‍വം വിഭാഗം നേരത്തെ മുതല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ശശികലക്കെതിരെ ഒ പി പനീര്‍ശെല്‍വം രംഗത്തു വന്നിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണമായിരുന്നു പനീര്‍ശെല്‍വം വിഭാഗം ആവശ്യപ്പെട്ടിരുന്നത്. വേദനിലയം സ്മാരകമാക്കുമെന്ന് മുഖ്യമന്ത്രി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് എടപ്പാടി, പനീര്‍ ശെല്‍വം വിഭാഗങ്ങളുടെ ലയന നടപടികള്‍ വേഗത്തിലാകുന്നതിന്റെ സൂചനയാണെന്നാണ് കരുതപ്പെടുന്നത്. ഇരുവിഭാഗങ്ങളും ലയിച്ചതിനു ശേഷം എന്‍ ഡി എയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ അടുത്തു തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട്ടിലെത്തുമെന്നാണ് സൂചന. അതിനു മുമ്പെ ലയനം നടക്കണമെന്ന നിര്‍ദ്ദേശം അമിത് ഷാ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    19 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍