Monday, January 21st, 2019

ജഡ്ജിമാരുടെ പ്രതിഷേധം: മോദി റിപ്പോര്‍ട്ട് തേടി

സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വെണ്ടെന്നു വെച്ചു.

Published On:Jan 12, 2018 | 4:28 pm

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോദി റിപ്പോര്‍ട്ട് തേടിയത്. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
നേരത്തെ, മോദി ഉന്നത നിയമ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വെണ്ടെന്നു വെക്കുകയായിരുന്നു. അറ്റോര്‍ണി ജനറലിനോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ദീപക് മിശ്രക്കും സുപ്രീംകോടതി ഭരണത്തിനുമെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി ചര്‍ച്ച നടത്തി. ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    15 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    28 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം