Saturday, April 21st, 2018

കോടതിഭരണം കുത്തഴിഞ്ഞു; ജഡ്ജിമാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍

സുപ്രീം കോടതിയില്‍ നാടകീയ സംഭവങ്ങള്‍.

Published On:Jan 12, 2018 | 1:01 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവങ്ങള്‍ക്ക് വഴിവച്ച് സുപ്രീം കോടതിയില്‍ നാടകീയ സംഭവങ്ങള്‍. കൊളീജിയത്തിനെതിരായ പ്രതിഷേധമായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉള്‍പ്പെട്ടതാണ് കൊളീജിയം.
ചീഫ് ജസ്റ്റിസുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇന്ന് രാവിലെ നടന്ന ചര്‍ച്ചയും വിജയിക്കാത്തത് കൊണ്ടാണ് വാര്‍ത്താ സമ്മേളളം വിളിക്കുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.
നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള ശീതസമരം വാര്‍ത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കു നേരെ സുപ്രീം കോടതി അഭിഭാഷകര്‍തന്നെ വലിയ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കുവിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ തീരുമാനവും ഉത്തരവും റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി മറ്റൊരു ബഞ്ചിനു വിടുകയും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്കെത്തിയിരിക്കുന്നത്.

 

 

 

 

 

LIVE NEWS - ONLINE

 • 1
  46 mins ago

  മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

 • 2
  2 hours ago

  മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

 • 3
  3 hours ago

  ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

 • 4
  3 hours ago

  രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

 • 5
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

 • 6
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

 • 7
  3 hours ago

  നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

 • 8
  3 hours ago

  മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

 • 9
  3 hours ago

  സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍