Wednesday, April 24th, 2019

അന്തസ്സുള്ള വിധി

റഫേല്‍ ഇടപാടില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ജൂഡീഷ്യറിയുടെ അന്തസ്സുയര്‍ത്തുന്നതു തന്നെയാണ്. രഹസ്യരേഖകള്‍ പരിഗണിക്കരുതെന്ന സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീം കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ മോദി സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുക തന്നെയാണ് ചെയ്യുന്നത്. രാജ്യ സുരക്ഷയുടെ പേരു പറഞ്ഞ് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം തന്നെ കോടതി വിധിയോടെ പൊളിഞ്ഞിരിക്കുകയാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളും, പ്രതിരോധങ്ങളും ശരിയാണെന്ന വിലയിരുത്തലുമായി കോടതിയുടെ നിരീക്ഷണം. റഫേല്‍ കേസില്‍ ചോര്‍ന്ന സുപ്രധാന … Continue reading "അന്തസ്സുള്ള വിധി"

Published On:Apr 11, 2019 | 1:46 pm

റഫേല്‍ ഇടപാടില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ജൂഡീഷ്യറിയുടെ അന്തസ്സുയര്‍ത്തുന്നതു തന്നെയാണ്. രഹസ്യരേഖകള്‍ പരിഗണിക്കരുതെന്ന സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീം കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ മോദി സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുക തന്നെയാണ് ചെയ്യുന്നത്. രാജ്യ സുരക്ഷയുടെ പേരു പറഞ്ഞ് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം തന്നെ കോടതി വിധിയോടെ പൊളിഞ്ഞിരിക്കുകയാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളും, പ്രതിരോധങ്ങളും ശരിയാണെന്ന വിലയിരുത്തലുമായി കോടതിയുടെ നിരീക്ഷണം.
റഫേല്‍ കേസില്‍ ചോര്‍ന്ന സുപ്രധാന രേഖകള്‍ പരിശോധിക്കരുതെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബഞ്ചാണ് തള്ളിയത്. പുതുതായി സമര്‍പ്പിച്ച രേഖകള്‍ പ്രസക്തമാണെന്നും അത് പരിശോധിച്ച് പുനഃപരിശോധനാ ഹരജിയില്‍ വാദം കേള്‍ക്കുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. യശ്വന്ത്‌സിന്‍ഹ, അരുണ്‍ഷൂറി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. റഫേല്‍ വിമാനം വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും ഫ്രാന്‍സുമായുള്ള കരാറില്‍ സംശയിക്കത്തക്ക ഒന്നുമില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി ഹജരി നേരത്തെ തള്ളിയിരുന്നു.
കേസില്‍ പുന:പരിശോധന ഹര്‍ജിയില്‍ വിശദമായ വാദം തുടരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി മുന്നിലുള്ളപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ മുഖം മൂടിയും കോടതി വിധിയോടെ അഴിഞ്ഞു വീണിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ നല്ലൊരായുധവും കോടതി വിധിയോടെ വീണുകിട്ടി. മാധ്യമ സ്വാതന്ത്ര്യത്തിനു മേല്‍ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പൊളിച്ചടുക്കുന്നതുമാണ് കോടതി വിധി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാംതൂണ് ഭദ്രമാണെന്നും കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  1 hour ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  2 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  5 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  5 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  7 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  7 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  7 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  10 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  11 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം