Saturday, September 22nd, 2018

കോടതി ഉത്തരവ് കനത്ത തിരിച്ചടി

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഇക്കൊല്ലത്തെ എം ബി ബി എസ് പ്രവേശനം കര്‍ശന ഉപാധികളോടെ മാത്രമെ നടത്താവൂ എന്ന സുപ്രീംകോടതി വിധിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും പ്രവേശന മേല്‍നോട്ട സമിതി തീരുമാനിച്ച 5.60 ലക്ഷം രൂപ മാത്രമെ വാങ്ങാന്‍ പാടുള്ളൂവെന്ന കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലത്തെ എം ബി ബി എസ് പ്രവേശനം നിഷേധിച്ചതിനെതിരെ കോളേജ് സമര്‍പ്പിച്ച ഹരജി കോളേജിന് … Continue reading "കോടതി ഉത്തരവ് കനത്ത തിരിച്ചടി"

Published On:Aug 30, 2018 | 2:08 pm

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഇക്കൊല്ലത്തെ എം ബി ബി എസ് പ്രവേശനം കര്‍ശന ഉപാധികളോടെ മാത്രമെ നടത്താവൂ എന്ന സുപ്രീംകോടതി വിധിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും പ്രവേശന മേല്‍നോട്ട സമിതി തീരുമാനിച്ച 5.60 ലക്ഷം രൂപ മാത്രമെ വാങ്ങാന്‍ പാടുള്ളൂവെന്ന കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലത്തെ എം ബി ബി എസ് പ്രവേശനം നിഷേധിച്ചതിനെതിരെ കോളേജ് സമര്‍പ്പിച്ച ഹരജി കോളേജിന് തന്നെ തിരിച്ചടിയായി. ഒന്നും രണ്ടും കൊല്ലത്തെ പഠനത്തിന് ശേഷം പഠനം മുടങ്ങേണ്ടിവന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായിരുന്നു. 2016-17 വര്‍ഷത്തില്‍ പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നല്‍കിയ തുക ഇരിട്ടിയായി തിരിച്ചുനല്‍കണമെന്നതാണ് സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ്. തുക നല്‍കിയതായി പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കുകയും വേണം. ഒരു സ്വാശ്രയ കച്ചവട സ്ഥാപനം സര്‍വ നിയമവും ലംഘിച്ചും എം ബി ബി എസ് പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും പ്രവേശന നടപടികള്‍ തുടര്‍ന്നപ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കാന്‍ പോലും സ്ഥാപന നടത്തിപ്പുകാര്‍ക്കായില്ല. കോളേജിന്റെ നിയമവിരുദ്ധ പ്രവേശന നടപടികള്‍ക്കെതിരെ ജനങ്ങളുടെ നികുതി പണയമായ രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ പരാതിയുമായി നേരത്തെ തന്നെ വിധി സമ്പാദിച്ചിരുന്നത്. പഠനം നിഷേധിക്കപ്പെട്ട 2016-17 ബാച്ചിലുള്ളവര്‍ക്ക് പണം തിരിച്ചുനല്‍കാതെ പുതിയ പ്രവേശനത്തിന് അനുമതി നല്‍കില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പലതവണ പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കോളേജ് മാനേജ്‌മെന്റ് അനുസരിച്ചില്ല. നേരത്തെ രാജേന്ദ്രബാബു കമ്മറ്റിയുടെ നിര്‍ദേശത്തെയും ഹൈക്കോടതി ഉത്തരവിനെയും ധിക്കരിച്ചതാണ് ഇരട്ടി തുക നല്‍കാന്‍ കോളേജിനെതിരെ ഉത്തരവുണ്ടായത്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പലരും പത്ത് മുതല്‍ 50ലക്ഷം വരെ പ്രവേശന സമയത്ത് നല്‍കിയവരായിരുന്നു സര്‍ക്കാര്‍ ഫീസ് അംഗീകരിക്കാതെയും പ്രവേശന മാനദണ്ഡങ്ങള്‍ ലംഘിച്ചും എം ബി ബി എസിന് പ്രവേശനം നല്‍കിയതിനാണ് 2016-17ലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ കാരണമായത്. കോടതി ഉത്തരവ് ഉടനെ നടപ്പിലാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    5 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    10 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള