Saturday, January 19th, 2019

ഉരുട്ടിക്കൊല: കോടതി വിധി പാഠമാവണം

ജനങ്ങളുടെ സംരക്ഷകരാവേണ്ട പോലിസ് സേനയ്ക്ക് നല്ല പാഠം പകരുന്നതാണ് പ്രമാദമായ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധി. ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ക്ക് വിധിച്ചത് വധശിക്ഷ. മറ്റു പ്രതികളായ മൂന്നു പോലീസുകാര്‍ക്ക് കിട്ടി മൂന്നുവര്‍ഷം വീതം തടവ്. ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പോലീസ് സംവിധാനം എന്ന് ജനം ആഗ്രഹിക്കുന്നു. എന്നാല്‍, ചിലപ്പോഴെങ്കിലും ചിലരില്‍ പഴയ ജനവിരുദ്ധ ശീലങ്ങള്‍ തികട്ടിവരുന്നുവെന്നതാണ് അനുഭവം. വിദേശാധിപത്യത്തിന്റെ ഭാഗമായി നിലവില്‍ വന്ന പോലീസ് സംവിധാനം ജനങ്ങളെ ശത്രുക്കളായിട്ടായിരുന്നു അക്കാലത്ത് കണ്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം … Continue reading "ഉരുട്ടിക്കൊല: കോടതി വിധി പാഠമാവണം"

Published On:Jul 26, 2018 | 2:27 pm

ജനങ്ങളുടെ സംരക്ഷകരാവേണ്ട പോലിസ് സേനയ്ക്ക് നല്ല പാഠം പകരുന്നതാണ് പ്രമാദമായ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധി. ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ക്ക് വിധിച്ചത് വധശിക്ഷ. മറ്റു പ്രതികളായ മൂന്നു പോലീസുകാര്‍ക്ക് കിട്ടി മൂന്നുവര്‍ഷം വീതം തടവ്.
ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പോലീസ് സംവിധാനം എന്ന് ജനം ആഗ്രഹിക്കുന്നു. എന്നാല്‍, ചിലപ്പോഴെങ്കിലും ചിലരില്‍ പഴയ ജനവിരുദ്ധ ശീലങ്ങള്‍ തികട്ടിവരുന്നുവെന്നതാണ് അനുഭവം. വിദേശാധിപത്യത്തിന്റെ ഭാഗമായി നിലവില്‍ വന്ന പോലീസ് സംവിധാനം ജനങ്ങളെ ശത്രുക്കളായിട്ടായിരുന്നു അക്കാലത്ത് കണ്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം പോലീസിനെ ജനകീയമാക്കാന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളുണ്ടായി. ഒടുവില്‍ ജനമൈത്രി പോലീസ് സംവിധാനത്തിലേക്ക് വരെ വളര്‍ന്നിരിക്കുന്നു നമ്മുടെ ക്രമസമാധാന പാലന രംഗം. എങ്കിലും പഴയ ശീലങ്ങളില്‍നിന്ന് പൂര്‍ണമായി പോലീസ് മുക്തമായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതു സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. സംസ്ഥാനത്തെ നാല്‍പതിനായിരത്തോളം വരുന്ന പോലീസ് സേനാംഗങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. നിലവില്‍ 1129 പോലീസുകാര്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്. ഇതില്‍ 195 പേര്‍ എസ്‌ഐമാരും എട്ടുപേര്‍ സിഐമാരും. എസ്പി, എസിപി അടക്കം 10 പേര്‍ ഉന്നത റാങ്കുകാര്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്നവരെ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന് ഇന്റലിജന്‍സ് ഐജിയായിരിക്കെ ടി പി സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയായിരുന്ന കാലത്തുപോലും ഈ ആവശ്യം നടപ്പാക്കാന്‍ നടപടിയുണ്ടായില്ല എന്നതാണ് സത്യം. കസ്റ്റഡിയിലെ പോലീസ് പീഡനത്തില്‍ മനംനൊന്താണു കഴിഞ്ഞ ജൂലൈ 18ന് 19കാരനായ വിനായകന്‍ ജീവനൊടുക്കിയത്. അന്വേഷണത്തില്‍ പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നു കണ്ടെത്തി. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് എറണാകുളം വാരാപ്പുഴയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടത്. പ്രതിഷേധം കനത്തതോടെ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായി. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത കോട്ടയം സ്വദേശി കെവിനെ ഗുണ്ടാസംഘത്തിനു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ എല്ലാ സൗകര്യവും ചെയ്തു നല്‍കിയതു പോലീസാണെന്ന കണ്ടെത്തല്‍ ഞെട്ടലോടെയാണു കേരളം കേട്ടത്. എടപ്പാളില്‍ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച വ്യവസായിയെ രക്ഷിക്കാന്‍ ഒരുവിഭാഗം പോലിസുകാര്‍ നടത്തിയ നീക്കവും സേനയ്ക്ക് നാണക്കേടുണ്ടാക്കി. ഇങ്ങനെ നീളുന്നു പട്ടിക. 2005ല്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ 13 വര്‍ഷങ്ങള്‍ക്കിപ്പുറം പരേതന്റെ കുടുംബത്തിന് നീതി ലഭ്യമായി. എന്നാല്‍, 2010ല്‍ പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിലെ നടപടികള്‍ നീളുകയാണ്. ഇത്തരം കേസുകളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വരുമെങ്കിലും എസ്പി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ പലപ്പോഴും രക്ഷപ്പെടുകയാണ്. പോലീസുകാര്‍ പ്രതികളാവുന്ന കേസുകളിലെ നല്ലൊരു ശതമാനത്തിലും പ്രതികള്‍ രക്ഷപ്പെടുന്ന നിലയിലാണ് തുടര്‍നടപടികള്‍ നടക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഒപ്പം, ഓരോ പോലിസുകാരനും പുനര്‍വിചിന്തനത്തിന് തയ്യാറാവണം.

 

LIVE NEWS - ONLINE

 • 1
  2 mins ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  2 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  4 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  7 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  8 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  8 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  9 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  9 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  10 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍