Monday, July 22nd, 2019

ഗൃഹനാഥന്റെ കൊല; പിതാവിനും മകനും ജീവപര്യന്തം

കോഴിക്കോട്: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും മകനും ജീവപര്യന്തം തടവ് ശിക്ഷ. പേരാമ്പ്ര കൊച്ചു പുരക്കല്‍ സദാനന്ദന്‍(57), മകന്‍ ഷിനു(30) എന്നിവരെയാണ് നാലാം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് പിവി ബാലകൃഷ്ണന്‍ ശിക്ഷിച്ചത്. പ്രതികള്‍ തടവിന് പുറമെ രണ്ട് ലക്ഷം രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം അധിക ശിക്ഷ അനുഭവിക്കണം. 2014 പുതുവര്‍ഷ ദിനത്തില്‍ പേരാമ്പ്ര വളയംകണ്ടത്ത് കല്ലറക്കല്‍ മുരളീധരനെ പ്രതികള്‍ മേശയുടെ കാലുകൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ മുരളീധരന്‍ നാല് ദിവസത്തിന് … Continue reading "ഗൃഹനാഥന്റെ കൊല; പിതാവിനും മകനും ജീവപര്യന്തം"

Published On:Jun 26, 2018 | 11:06 am

കോഴിക്കോട്: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും മകനും ജീവപര്യന്തം തടവ് ശിക്ഷ. പേരാമ്പ്ര കൊച്ചു പുരക്കല്‍ സദാനന്ദന്‍(57), മകന്‍ ഷിനു(30) എന്നിവരെയാണ് നാലാം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് പിവി ബാലകൃഷ്ണന്‍ ശിക്ഷിച്ചത്. പ്രതികള്‍ തടവിന് പുറമെ രണ്ട് ലക്ഷം രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം അധിക ശിക്ഷ അനുഭവിക്കണം. 2014 പുതുവര്‍ഷ ദിനത്തില്‍ പേരാമ്പ്ര വളയംകണ്ടത്ത് കല്ലറക്കല്‍ മുരളീധരനെ പ്രതികള്‍ മേശയുടെ കാലുകൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ മുരളീധരന്‍ നാല് ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പെരുവണ്ണാമൂഴി പൊലീസാണ് കേസ് അന്വേഷിച്ചത്. പിഴയായി ലഭിക്കുന്ന തുക മുരളീധരന്റെ ഭാര്യക്ക് നല്‍കും. പ്രേസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎം ആതിരയാണ് ഹാജരായത്.

LIVE NEWS - ONLINE

  • 1
    47 mins ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    2 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    3 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    4 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    4 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു