Monday, February 18th, 2019

ജനപ്രതിനിധിക്ക് മറ്റൊരു നീതിയോ…

നീതിയും നിയമവും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണെന്നാണ് വെപ്പ്. പക്ഷെ ജനപ്രതിനിധിയായാല്‍ ഇതൊന്നും ബാധകമല്ലെന്ന തോന്നലാണ് സമീപകാല സംഭവങ്ങള്‍ ജനങ്ങളിലുണ്ടാക്കുന്നത്. ജനപ്രതിനിധി ജനദ്രോഹിയായി മാറുകയും സര്‍ക്കാറും പോലീസുമൊക്കെ ഇദ്ദേഹത്തോടൊപ്പം നില്‍ക്കുകയുംചെയ്യുന്ന വിചിത്രമായ സംഭവം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു. അഞ്ചല്‍ അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡില്‍ ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ കാറിന് പോകാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന അനന്തകൃഷ്ണന്‍ എന്നയാള്‍ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് അനന്തകൃഷ്ണനെയും അമ്മയെയും പൊതു റോഡിലിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവമാണ് … Continue reading "ജനപ്രതിനിധിക്ക് മറ്റൊരു നീതിയോ…"

Published On:Jun 25, 2018 | 3:44 pm

നീതിയും നിയമവും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണെന്നാണ് വെപ്പ്. പക്ഷെ ജനപ്രതിനിധിയായാല്‍ ഇതൊന്നും ബാധകമല്ലെന്ന തോന്നലാണ് സമീപകാല സംഭവങ്ങള്‍ ജനങ്ങളിലുണ്ടാക്കുന്നത്. ജനപ്രതിനിധി ജനദ്രോഹിയായി മാറുകയും സര്‍ക്കാറും പോലീസുമൊക്കെ ഇദ്ദേഹത്തോടൊപ്പം നില്‍ക്കുകയുംചെയ്യുന്ന വിചിത്രമായ സംഭവം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു.
അഞ്ചല്‍ അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡില്‍ ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ കാറിന് പോകാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന അനന്തകൃഷ്ണന്‍ എന്നയാള്‍ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് അനന്തകൃഷ്ണനെയും അമ്മയെയും പൊതു റോഡിലിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവമാണ് ചര്‍ച്ചാവിഷയമായത്. പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും മര്‍ദ്ദനമേറ്റ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയും മര്‍ദ്ദിച്ച ജനപ്രതിനിധിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പും ചേര്‍ത്താണ് പോലീസ് കേസെടുത്തത്. സാക്ഷിയായ സി ഐ തന്നെ അന്വേഷണോദ്യോഗസ്ഥനായ വിചിത്ര രീതിയും ജനങ്ങള്‍ക്ക് കൗതുകമായി. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ചുമത്താത്തത് വിവാദമാവുകയും തുടര്‍ച്ചയായി വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തനിക്കെതിരാവുകയാണെന്നും മനസിലാക്കിയ ഗണേഷ്‌കുമാര്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു.
കേസില്‍ ചുമത്തിയേക്കാവുന്ന ഗുരുതര വകുപ്പുകള്‍ ചിലപ്പോള്‍ എം എല്‍ എ സ്ഥാനം പോലും നഷ്ടപ്പെടുത്തിയേക്കാം. പക്ഷെ പോലീസ് ഇവിടെ കേസന്വേഷണത്തില്‍ കാലതാമസം വരുത്തി ജനപ്രതിനിധിയോടൊപ്പം നിന്നു. ഒരു സാധാരണക്കാരനാണ് ഇത്തരം അനുഭവമെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് ജനം ചോദിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം നടന്ന പ്രമാദമായ കസ്റ്റഡി മരണങ്ങളും അത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചതുമൊക്കെ ജനം മറന്നിട്ടില്ല. പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ അത്തരം സംഭവങ്ങള്‍ സംബന്ധിച്ച ആരോപണം പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പുനലൂരിലെ പത്തനാപുരം താലൂക്ക് എന്‍ എസ് എസ് യൂനിയന്‍ ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച എം എല്‍ എക്ക് തല്ലുകേസില്‍ നിന്ന് തലയൂരാന്‍ അവസരമുണ്ടാക്കിക്കൊടുത്തുവെങ്കിലും ജനപ്രതിനിധിക്ക് നിയമം കയ്യിലെടുക്കാന്‍ ആര് അധികാരംനല്‍കിയെന്ന ചോദ്യം ഇന്നും ജനമനസില്‍ നിലനില്‍ക്കുന്നു. നിയമസഭയില്‍ പോലും നിരപരാധിയാണെന്ന് ആണയിട്ട എം എല്‍ എ കേസിലെ ഗുരുതര വകുപ്പുകള്‍ ഭയന്നാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്ന് വ്യക്തമാണ്. നിരപരാധിയാണെങ്കില്‍ കേസ് തുടര്‍ന്ന് നടത്തി നിരപരാധിത്വം തെളിയിക്കുകയാണ് വേണ്ടത്. സംഭവത്തില്‍ പോലീസ് കളിച്ച പക്ഷപാതപരമായ നടപടികള്‍ സാധാരണക്കാരന് നീതി അകലെ എന്ന ധാരണ നിലനിര്‍ത്താന്‍ പോന്നതായി. കുറ്റാന്വേഷണ കാര്യത്തിലും പ്രതികളെ പിടികൂടുന്ന കാര്യത്തിലും സമര്‍ത്ഥമായ സേവനംകാഴ്ചവെക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് കൂടി നാണക്കേടുണ്ടാക്കുന്നതായി അഞ്ചല്‍ പോലീസിന്റെ പ്രവര്‍ത്തനം.

LIVE NEWS - ONLINE

 • 1
  23 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  22 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു