Saturday, November 17th, 2018

അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കോടതിവിധി

രാഷ്ട്രീയ എതിരാളികളെ ഏതാനും വര്‍ഷത്തേക്ക് നിശബ്ദമാക്കാന്‍ അഴിമതി ആരോപണങ്ങളില്‍ കുടുക്കി വിജിലന്‍സ് കേസെടുപ്പിച്ചാല്‍ മതി. ഇത് തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴായാല്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് ജയിച്ചുകയറാന്‍ എളുപ്പവുമാകും. പക്ഷേ ഇത്തരം കേസുകള്‍ കോടതി മുമ്പാകെ പരിഗണനക്ക് വരുമ്പോള്‍ മതിയായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗം വിഷമിക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. ഫലമോ ആരോപണവിധേയര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. പല അഴിമതി കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ട അനുഭവമാണ് നമുക്ക് മുന്നിലുള്ളതെങ്കിലും ഇതിനകം ജയില്‍വാസവും സമൂഹത്തില്‍ കുറ്റക്കാരായി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കും. കേരളത്തില്‍ മുന്‍മന്ത്രി ആര്‍ … Continue reading "അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കോടതിവിധി"

Published On:Dec 22, 2017 | 2:31 pm

രാഷ്ട്രീയ എതിരാളികളെ ഏതാനും വര്‍ഷത്തേക്ക് നിശബ്ദമാക്കാന്‍ അഴിമതി ആരോപണങ്ങളില്‍ കുടുക്കി വിജിലന്‍സ് കേസെടുപ്പിച്ചാല്‍ മതി. ഇത് തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴായാല്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് ജയിച്ചുകയറാന്‍ എളുപ്പവുമാകും. പക്ഷേ ഇത്തരം കേസുകള്‍ കോടതി മുമ്പാകെ പരിഗണനക്ക് വരുമ്പോള്‍ മതിയായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗം വിഷമിക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. ഫലമോ ആരോപണവിധേയര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. പല അഴിമതി കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ട അനുഭവമാണ് നമുക്ക് മുന്നിലുള്ളതെങ്കിലും ഇതിനകം ജയില്‍വാസവും സമൂഹത്തില്‍ കുറ്റക്കാരായി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കും. കേരളത്തില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള മാത്രമാണ് ഇത്തരം കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
ആരോപണവിധേയരായ രാഷ്ട്രീയ പ്രമുഖര്‍ തെളിവിന്റെ അഭാവത്തില്‍ വിട്ടയക്കപ്പെടുന്ന അവസാനത്തെ കേസാണ് 2ജി സ്‌പെക്ട്രം. യു പി എ സര്‍ക്കാറിന് കഴിഞ്ഞതവണ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് അന്നത്തെ പ്രതിപക്ഷത്തിന്റെ 2 ജി അഴിമതി ആരോപണമാണ്. കോണ്‍ഗ്രസിനെയും ഡി എം കെയെയും സംബന്ധിച്ചിടത്തോളം ഇത് ശക്തമായ ഒരു തിരിച്ചുവരവിന് വഴിയൊരുക്കും. ദേശീയ രാഷ്ട്രീയത്തിന്റെ വിധിനിര്‍ണ്ണയിക്കാന്‍ 2 ജി സ്‌പെക്ട്രം കേസിന്റെ ഉത്തരവ് കാരണമായേക്കും. 2008ല്‍ 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ വന്‍ ക്രമക്കേട് നടത്തി എന്നാണ് കേസ്.
മുന്‍കേന്ദ്ര ടെലികോം മന്ത്രി എ രാജ, രാജ്യസഭാംഗമായ കനിമൊഴി ഉള്‍പ്പെടെ എല്ലാ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ടാണ് സി ബി ഐ കോടതി ഉത്തരവ്. രാഷ്ട്രീയമായി കോണ്‍ഗ്രസിനും ഡി എം കെക്കും വിധിയുടെ പശ്ചാത്തലത്തില്‍ ആശ്വസിക്കാമെങ്കിലും കോടതി പരാമര്‍ശങ്ങള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 2011ല്‍ ചാര്‍ജ്ഷീറ്റ് കൊടുത്ത കേസാണിത്. കേസിന്റെ തുടക്കത്തില്‍ പ്രോസിക്യൂഷന്‍ കാണിച്ച ആവേശവും താല്‍പര്യവും ഉത്സാഹവും അവസാനഘട്ടത്തില്‍ കണ്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തെളിവായി കോടതിയില്‍ സമര്‍പ്പിച്ച പല രേഖകളിലും ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ ഒപ്പിട്ടിട്ടില്ല. കോടതി ആവശ്യപെട്ടിട്ടും ബി ജെ പി സര്‍ക്കാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പോലും ഒഴിഞ്ഞുമാറി. വിചാരണയുടെ അവസാന നാളുകളില്‍ നിരുത്തരവാദപരമായും അലക്ഷ്യമായും കേസ് നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ എന്താണ് തെളിയിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പോലും കോടതിക്ക് വ്യക്തമാകാത്ത സ്ഥിതിയായിരുന്നു. ഏഴുവര്‍ഷം ലഭിച്ചിട്ടും നിയമപരമായി നിലനില്‍ക്കുന്ന ഒരു തെളിവ് പോലും കോടതി മുമ്പാകെ എത്തിയില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. 2 ജി സ്‌പെക്ട്രം ഇടപാടുകള്‍ ഭരണഘടനാ ലംഘനമാണെന്ന് ആദ്യനാളുകളില്‍ കണ്ടെത്തിയിരുന്നു. 2012 ഫെബ്രുവരിയില്‍ 122 ലൈസന്‍സ് കോടതി റദ്ദാക്കിയത് നിയമലംഘനം ഉണ്ടായി എന്നത് വ്യക്തമാക്കുന്നുണ്ട്. പക്ഷെ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിക്ക് നിയമവ്യവസ്ഥയെ എങ്ങിനെ നിസഹായാവസ്ഥയിലാക്കാം എന്ന് കേസ് കാണിച്ചുതരുന്നു. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയേയും യോഗ്യതയെയും ചോദ്യം ചെയ്യുന്നതായി കോടതിവിധി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന കേസന്വേഷണം ഇങ്ങനെയാണെങ്കില്‍ സി ബി ഐയെ എങ്ങിനെ ജനം വിശ്വസിക്കും. സമൂഹമധ്യത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ് കോടതി വിധിയെന്ന് വ്യക്തം.

LIVE NEWS - ONLINE

 • 1
  5 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 2
  7 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 3
  11 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 4
  12 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 5
  13 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 6
  15 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 7
  18 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 8
  20 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 9
  20 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍