Wednesday, November 21st, 2018

ഏറ്റുമുട്ടല്‍ ഒഴിവാക്കണം

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം മടക്കിയ നടപടി വിവാദമായി. ജഡ്ജി നിയമന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇതോടൊപ്പമുള്ള മുതിര്‍ന്ന അഭിഭാഷക ഇന്ദുമല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കോളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഇന്ദുമല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ കെ എം ജോസഫ് നാല്‍പത്തിയഞ്ചാം സ്ഥാനത്താണെന്നും ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റി പട്ടികയില്‍ പന്ത്രണ്ടാം … Continue reading "ഏറ്റുമുട്ടല്‍ ഒഴിവാക്കണം"

Published On:Apr 27, 2018 | 1:43 pm

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം മടക്കിയ നടപടി വിവാദമായി. ജഡ്ജി നിയമന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇതോടൊപ്പമുള്ള മുതിര്‍ന്ന അഭിഭാഷക ഇന്ദുമല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കോളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഇന്ദുമല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ കെ എം ജോസഫ് നാല്‍പത്തിയഞ്ചാം സ്ഥാനത്താണെന്നും ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റി പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണെന്നും കേന്ദ്രം വിശദീകരിക്കുന്നു. കേരളത്തില്‍ നിന്ന് ആവശ്യത്തിന് പ്രാതിനിധ്യം സുപ്രീംകോടതിയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു. പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ സീനിയോറിറ്റി സുപ്രധാനഘടകമായി പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കയച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചീഫ് ജസ്റ്റിസ് കെ എം ജോസഫ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് റാവത്ത് തിരിച്ചെത്തിയത് മോദി സര്‍ക്കാറിനും ബി ജെ പിക്കും തിരിച്ചടിയായിരുന്നു. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിന് പുതിയ സംഭവവികാസങ്ങള്‍ വഴിവെക്കുമോയെന്ന ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1973ല്‍ ഇത്തരമൊരു സംഭവത്തിന് രാജ്യം സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്്. സീനിയോറിറ്റി പ്രകാരം അന്ന് ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന ജസ്റ്റിസ്് ഹെഗ്‌ഡെയെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ എന്‍ എന്‍ റെയെ അവരോധിച്ചു. രാജ്യത്തെ നിയമവിദഗ്ധര്‍ അപലപിച്ചിട്ടും കേന്ദ്ര തീരുമാനത്തില്‍ അന്ന് മാറ്റമുണ്ടായില്ല. 1977 ലും സമാന സംഭവമുണ്ടായി. പ്രമുഖ ന്യായാധിപനായിരുന്ന ജസ്റ്റിസ് ഖന്നയെ മറികടന്ന് ജൂനിയറായ ബേഗിനെ നിയമിച്ച് കേന്ദ്രം തെറ്റായ കീഴ്‌വഴക്കം ആവര്‍ത്തിക്കുകയായിരുന്നു. അന്ന് നിയമനത്തെ വിമര്‍ശിച്ചവര്‍ ഇന്ന് ഭരണത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ തെറ്റായ നിയമന രീതികള്‍ ആവര്‍ത്തിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ സ്വതന്ത്രവും നീതിപൂര്‍വകവുമായിരിക്കണം. ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യം അരാജകത്വത്തിലേക്ക് നയിക്കുന്നതിനേ സഹായിക്കുകയുള്ളൂവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍ ജൂഡീഷ്യറിയുടെ ഇടപെടല്‍ വേണമെന്ന് മുന്‍കാല അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച യോഗ്യത നിശ്ചയിക്കാനുള്ള അധികാരം സ്വതന്ത്ര ഘടനയായ കൊളീജിയത്തിനാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നടപടികളെ ചോദ്യംചെയ്യുന്ന രീതിയിലുള്ള കേന്ദ്ര ഇടപെടല്‍ വിവാദത്തിന് ചൂട് പകരുകയേയുള്ളൂ. കേന്ദ്രവും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന നടപടികളാണ് ജനം ആഗ്രഹിക്കുന്നത്.

 

LIVE NEWS - ONLINE

 • 1
  3 hours ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  5 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  6 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  9 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  12 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  12 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  13 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  13 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  14 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി