Monday, July 22nd, 2019

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്

Published On:Jun 16, 2019 | 4:39 pm

കോട്ടയം: കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു. കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറി കെ.എ ആന്റണി വിളിച്ചു ചേര്‍ത്ത യോഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് നടന്നത്.
എട്ട് ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന സമിതി അംഗങ്ങളുമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ജോസ് കെ മാണിയെ പിന്താങ്ങി. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ഒഴികെയുള്ള ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു