Thursday, September 20th, 2018

ജോപ്പനു ജാമ്യം നല്‍കാം:സര്‍ക്കാര്‍

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ റിമാന്റില്‍ കഴിയുന്ന ടെന്നി ജോപ്പനു ജാമ്യം നല്‍കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചത്. എന്നാല്‍ ജോപ്പന് കോടതി ജാമ്യം അനുവദിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രകരിച്ച് സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന ജോപ്പനെ ജൂണ്‍ … Continue reading "ജോപ്പനു ജാമ്യം നല്‍കാം:സര്‍ക്കാര്‍"

Published On:Aug 13, 2013 | 12:09 pm

joppan full
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ റിമാന്റില്‍ കഴിയുന്ന ടെന്നി ജോപ്പനു ജാമ്യം നല്‍കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചത്. എന്നാല്‍ ജോപ്പന് കോടതി ജാമ്യം അനുവദിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രകരിച്ച് സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന ജോപ്പനെ ജൂണ്‍ 27നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ജോപ്പന്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ചാണ് മുന്‍പ് നല്‍കിയ ജാമ്യാപേക്ഷികള്‍ തള്ളിയത്.
അതേസമയം, സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഡിജിപിയുടെ നടപടിയിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഇത്തരത്തില്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടോയെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സതീഷ്ചന്ദ്രന്‍ സംശയം പ്രകടിപ്പിച്ചു. സാധാരണ ക്രിമിനല്‍ കേസുകളില്‍ അതാതു സ്‌റ്റേഷനുകളിലെ എസ്.ഐമാര്‍ക്കാണ് അന്വേഷണചുമതല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    10 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു