Sunday, January 20th, 2019

ജീപ്പ് റാംങ്ക്ളര്‍ എസ്.യു.വി സ്വന്തമാക്കി ജോജു ജോര്‍ജ്

73 ലക്ഷം രൂപയാണ് കൊച്ചിയില്‍ റാംങ്ക്ളറിന്റെ ഓണ്‍ റോഡ് വില

Published On:Sep 4, 2018 | 10:09 am

നടനും നിര്‍മാതാവുമായ ജോജു ജോര്‍ജ് പുതിയ ജീപ്പ് റാംങ്ക്ളര്‍ അണ്‍ലിമിറ്റഡ് എസ്.യു.വി സ്വന്തമാക്കി. കൊച്ചിയിലെ പിനാക്കിള്‍ ജീപ്പ് ഷോറൂമില്‍ നിന്ന് ഭാര്യയും കുടുംബാംഗളുമാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.
73 ലക്ഷം രൂപയാണ് കൊച്ചിയില്‍ റാംങ്ക്ളറിന്റെ ഓണ്‍ റോഡ് വില. നേരത്തെ ഫോര്‍ഡ് എന്‍ഡവര്‍ എസ്.യു.വി കൈവശമുള്ള ജോജു റാംങ്ക്ളറിന്റെ പെട്രോള്‍ പതിപ്പാണ് ഇപ്പോള്‍ സ്വന്തമാക്കിയത്. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് പവറും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കുമേകുന്ന 3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ വി6 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും.
പേരിനൊത്ത പെര്‍ഫോമെന്‍സിനൊപ്പം അധിക സുരക്ഷയും വാഗ്ദാനം ചെയ്യുന്ന മോഡലാണ് റാംങ്ക്ളര്‍. അഡ്വാന്‍സ്ഡ് മള്‍ട്ടിസ്റ്റേജ് ഫ്രണ്ട് എയര്‍ബാഗ്, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. പെട്രോളിന് പുറമേ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും റാംങ്ക്ളര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം