Tuesday, September 18th, 2018

ജോണ്‍ മക്‌കെയിന്‍ അന്തരിച്ചു

യു.എസ് സെനറ്ററും വിയറ്റ്നാം യുദ്ധനായകനുമായിരുന്നു അദ്ദേഹം

Published On:Aug 26, 2018 | 8:55 am

വാഷിങ്ടണ്‍: യു.എസ് സെനറ്ററും വിയറ്റ്നാം യുദ്ധ നായകനുമായ ജോണ്‍ മക്കെയിന്‍ (81) അന്തരിച്ചു. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വര്‍ഷം തലച്ചോറില്‍ ഗുരുതരമായ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതല്‍ ചികിത്സ അവസാനിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. എട്ടു തവണ സെനറ്ററായിരുന്നു മക്കെയിന്‍. 2008 തിരഞ്ഞെുപ്പില്‍ ബരാക് ഒബാമക്കെതിരെ സ്ഥാനാര്‍ത്ഥിയായതോടെയാണ് മക്കെയിന്‍ വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. നിലവില്‍ സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് ഫൈറ്റര്‍ പൈലറ്റായിരുന്നു അദ്ദേഹം. വിമാനം വെടിവെച്ചിട്ടതോടെ മക്കെയിന്‍ അഞ്ചുവര്‍ഷം യുദ്ധത്തടവുകാരനായിരുന്നു.

LIVE NEWS - ONLINE

  • 1
    13 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്