Monday, November 19th, 2018

സിംഗപ്പൂര്‍ ജോലി തട്ടിപ്പ്; മുങ്ങി നടന്ന യുവതി പിടിയില്‍

പത്തനംതിട്ട: സിംഗപ്പൂര്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പൂണെക്കാരി ഒളിസങ്കേതത്തില്‍ നിന്ന് കേരളാ പോലീസിന്റെ പിടിയിലായി. അഞ്ചു വര്‍ഷം മുന്‍പ് മലയാളി യുവാക്കളില്‍ നിന്ന് 39.20 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പൂണെക്കാരിയായ നീലം അരുണ്‍കുമാര്‍ ഉപാധ്യായ(39)യെ ആണ് ഇന്നലെ അവരുടെ ഒളിസങ്കേതത്തില്‍ നിന്ന് കേരളാ പോലീസ് പിടികൂടിയത്. വിമാനത്താവളത്തിലും മജിസ്‌ട്രേറ്റിന് മുന്നിലും അക്രമാസക്തയായിട്ടും അവശത അനുഭവിച്ച് കുഴഞ്ഞു വീണിട്ടും ഫലമുണ്ടായില്ല. നീലത്തിനെ റിമാന്‍ഡ്് ചെയ്തു. അടൂര്‍ തെങ്ങുംതാര വിനായകയില്‍ … Continue reading "സിംഗപ്പൂര്‍ ജോലി തട്ടിപ്പ്; മുങ്ങി നടന്ന യുവതി പിടിയില്‍"

Published On:Jul 27, 2018 | 8:02 am

പത്തനംതിട്ട: സിംഗപ്പൂര്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പൂണെക്കാരി ഒളിസങ്കേതത്തില്‍ നിന്ന് കേരളാ പോലീസിന്റെ പിടിയിലായി. അഞ്ചു വര്‍ഷം മുന്‍പ് മലയാളി യുവാക്കളില്‍ നിന്ന് 39.20 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പൂണെക്കാരിയായ നീലം അരുണ്‍കുമാര്‍ ഉപാധ്യായ(39)യെ ആണ് ഇന്നലെ അവരുടെ ഒളിസങ്കേതത്തില്‍ നിന്ന് കേരളാ പോലീസ് പിടികൂടിയത്. വിമാനത്താവളത്തിലും മജിസ്‌ട്രേറ്റിന് മുന്നിലും അക്രമാസക്തയായിട്ടും അവശത അനുഭവിച്ച് കുഴഞ്ഞു വീണിട്ടും ഫലമുണ്ടായില്ല. നീലത്തിനെ റിമാന്‍ഡ്് ചെയ്തു. അടൂര്‍ തെങ്ങുംതാര വിനായകയില്‍ ഷൈന്‍ വി. രാമകൃഷ്ണന്‍, ഇയാളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 12 പേരില്‍ നിന്നുമാണ് തട്ടിപ്പു നടത്തിയത്. 2013 ലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഷൈന് നീലവുമായി പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് നീലം തട്ടിപ്പ് നടത്തിയത്. ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ സന്തോഷ്, സുജാത, എസ്സിപിഒ രഘുനാഥ്, സിപിഒ അനി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    12 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    16 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    20 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    22 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    22 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി