ഐഎസ് എന്ന് കേള്‍ക്കുമ്പോള്‍ ജൊവാനയുടെ രക്തം തിളക്കും

Published:December 26, 2016

joanna-palani-full

 

 

 
ജൊവാന പലനി എന്ന കുര്‍ദിഷ് വനിതയക്കുറിച്ച് അധികമാര്‍ക്കുമറിയില്ല. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ യുവതി. ഗര്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ റമാദിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ചു. വളര്‍ന്നപ്പോള്‍ ഐഎസ് ഭീകരതയ്‌ക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. ഒടുവില്‍ ഐഎസ് ഈ 23 കാരിയുടെ തലക്കു പ്രതിഫലം ഇട്ടത് ഏഴ് കോടി രൂപ. ഇസ്ലലാമിക് സ്‌റ്റേറ്റിനെതിരെ പോരാടുന്ന ഇവരുടെ തലക്ക് ഇത്രയും വിലയിട്ടിരിക്കുന്നത് ഐ എസ് തന്നെയാണ്.
2014 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇവര്‍ ഐഎസിനെതിരെ പോരാടാന്‍ തീരുമാനിച്ചത്. ഇതിനായി ഇവര്‍ കുര്‍ദ്ദിഷ് സേന്‌ക്കൊപ്പം ചേര്‍ന്നു.
2015 ല്‍ ഒരു വര്‍ഷത്തെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ ജൊവാനയെ കോപ്പന്‍ഹേഗനിലെ ജയിലില്‍ അടച്ചു. ഐഎസ് ഭീകരരുടെ ഒഴുക്ക് തടയാന്‍ വേണ്ടിയായിരുന്നു ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഐഎസിനെതിരെ പോരാടാന്‍ ഉറച്ച് ഇറങ്ങിയ ജൊവാന നിയമം ലംഘിച്ച് രാജ്യം വിട്ടു. ഐ എസ് തീവ്രവാതികളുടെ ക്രൂരത കണ്ട് മനസ് മടുത്താണു ജൊവാന സിറിയയില്‍ പോയതും കൂര്‍ദ്ദി സേനക്കൊപ്പം ചേര്‍ന്നതും. പിന്നീട് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ ഇവരെ രാജ്യത്ത് തിരിച്ചെത്തിച്ചു. ഇനി ഐഎസിനെതിരെ പോരാടാന്‍ പോകരുത് എന്നാണു രാജ്യത്തിന്റെ നിര്‍ദ്ദേശം. പോലീസ് പിടിയിലാണെങ്കിലും ഇവരെ വധിക്കും എന്നാണ് ഐഎസ് പറയുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.