സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടും

Published:January 11, 2017

jishnu-pranoy-full

 

 

 
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സ്വാശ്രയ എഞ്ചി. കോളേജ് മാനേജ്‌മെന്റ് അസോസിയേഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വാശ്രയ കോളേജുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. പ്രതിഷേധ സൂചകമായി അസോസിയേഷന് കീഴിലുള്ള 120 കോളേജുകള്‍ നാളെ അടച്ചിടാനും അക്രമങ്ങള്‍ തുടര്‍ന്നാല്‍ പിന്നീട് അനിശ്ചിത കാലത്തേക്ക് കോളേജുകള്‍ അടച്ചിടാനുമാണ് തീരുമാനം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.