Monday, September 24th, 2018

കാല്‍പ്പന്തു കളിയിലെ മിടുക്കുമായി ജിഷ്ണു അര്‍ജന്റീനയിലേക്ക്

        കാല്‍പ്പന്തു കളിയിലെ മിടുക്കുമായി മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി ഇനി അര്‍ജന്റീനയിലേക്ക്… മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ജിഷ്ണു ബാലകൃഷ്ണനാണ് ഓഗസ്റ്റില്‍ അര്‍ജന്റീനയിലേക്കു പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 കുട്ടിത്താരങ്ങളില്‍ ഒരാളാണു ജിഷ്ണു. അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സ് ഇന്ത്യയില്‍ നടത്തിയ പ്രതിഭാനിര്‍ണയപരിപാടിയിലൂടെയാണ് എംഎസ്പി ഫുട്‌ബോള്‍ ടീമിലെ താരമായ ജിഷ്ണുവിന്റെ ഭാഗ്യം തെളിഞ്ഞത്. ബൊക്ക ജൂനിയേഴ്‌സ് ഗോവയില്‍ നടത്തിയ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ … Continue reading "കാല്‍പ്പന്തു കളിയിലെ മിടുക്കുമായി ജിഷ്ണു അര്‍ജന്റീനയിലേക്ക്"

Published On:May 21, 2014 | 1:22 pm

Jishnu Balakrishnan Football Full

 

 

 

 
കാല്‍പ്പന്തു കളിയിലെ മിടുക്കുമായി മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി ഇനി അര്‍ജന്റീനയിലേക്ക്… മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ജിഷ്ണു ബാലകൃഷ്ണനാണ് ഓഗസ്റ്റില്‍ അര്‍ജന്റീനയിലേക്കു പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 കുട്ടിത്താരങ്ങളില്‍ ഒരാളാണു ജിഷ്ണു. അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സ് ഇന്ത്യയില്‍ നടത്തിയ പ്രതിഭാനിര്‍ണയപരിപാടിയിലൂടെയാണ് എംഎസ്പി ഫുട്‌ബോള്‍ ടീമിലെ താരമായ ജിഷ്ണുവിന്റെ ഭാഗ്യം തെളിഞ്ഞത്. ബൊക്ക ജൂനിയേഴ്‌സ് ഗോവയില്‍ നടത്തിയ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എംഎസ്പിയായിരുന്നു ജേതാക്കള്‍. ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിലൂടെ ജിഷ്ണു ക്യാംപിലെത്തി. ബൊക്ക അക്കാദമി പരിശീലകരുടെ നിരീക്ഷണത്തില്‍ ഗോവയില്‍ നടന്ന ക്യാംപിനൊടുവിലാണു ജിഷ്ണു ഉള്‍പ്പെടെയുള്ളവരുടെ വഴിതെളിഞ്ഞത്. സാക്ഷാല്‍ മറഡോണയും ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും കാര്‍ലോസ് ടെവസുമൊക്കെ കളി പഠിച്ചുവളര്‍ന്ന ബൊക്കയുടെ മൈതാനത്ത് രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ജിഷ്ണുവിന് പരിശീലനം ലഭിക്കും.
ഓഗസ്റ്റിലാകും പരിശീലനം. എംഎസ്പിയുടെ മധ്യനിരയില്‍ കളിക്കുന്ന ഈ പതിനേഴുകാരന്‍ മൂന്നുതവണ ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ടീമുകളില്‍ കളിച്ചു. സംസ്ഥാന ജൂനിയര്‍ ടീമിന്റെ ജഴ്‌സിയില്‍ ഒരിക്കല്‍ ദേശീയമല്‍സരത്തിനുമിറങ്ങി.
എട്ടാം ക്ലാസ് മുതല്‍ എംഎസ്പി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലുണ്ട്. കുട്ടിക്കാലത്ത് കൂട്ടിലങ്ങാടി എംഎസ്പി മൈതാനത്ത് പന്തുകളിച്ചാണു തുടക്കം. മലപ്പുറം ട്രാഫിക് സ്‌റ്റേഷന്‍ എസ്‌ഐ ബാലകൃഷ്ണന്റെയും രതിയുടെയും മകനാണ്. വിഷ്ണുവും വൈഷ്ണവുമാണു സഹോദരങ്ങള്‍.

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു