Tuesday, September 18th, 2018

വിധിയെ തോല്‍പ്പിച്ച വര്‍ണ്ണ മനസ്സ്

        അഞ്ജു വര്‍ഗീസ് കണ്ണൂര്‍: നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലും എവിടെയും പാഞ്ഞെത്താനുള്ള ആരോഗ്യവുമുള്ള നമുക്ക് ഒരു പക്ഷെ ജിഷയുടെയത്ര ആത്മവിശ്വാസമുണ്ടാകില്ല. ചിത്രരചന എന്ന കലയെ നെഞ്ചോട് ചേര്‍ത്ത് എല്ലുപൊടിയുന്ന വേദനകളും ദുഃഖങ്ങളും ചായങ്ങളാക്കി പേപ്പറില്‍ പകര്‍ത്തുന്നതിലൂടെ ആശ്വാസം കണ്ടെത്തുകയാണ് ആലക്കോട് കോട്ടക്കടവ് സ്വദേശിനി ജിഷ. രണ്ടാമത്തെ വയസ്സുമുതലാണ് ജിഷയില്‍ എല്ലുകള്‍ പൊടിയുന്ന രോഗം കണ്ടുതുടങ്ങിയത്. ഒന്നനങ്ങിയാല്‍ പോലും എല്ലുകള്‍ പൊടിയുന്ന അവസ്ഥ. ചികിത്സിക്കാന്‍ നിര്‍ധനരായ കുടുംബത്തിന് നാട്ടുകാരുടെയും സംഘടനകളുടെയും സഹകരണമായിരുന്നു കൂട്ട്. ചികിത്സ തുടര്‍ന്നെങ്കിലും … Continue reading "വിധിയെ തോല്‍പ്പിച്ച വര്‍ണ്ണ മനസ്സ്"

Published On:Jun 7, 2017 | 10:50 am

Jisha Alakkode Full Image

 

 

 

 

അഞ്ജു വര്‍ഗീസ്
കണ്ണൂര്‍: നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലും എവിടെയും പാഞ്ഞെത്താനുള്ള ആരോഗ്യവുമുള്ള നമുക്ക് ഒരു പക്ഷെ ജിഷയുടെയത്ര ആത്മവിശ്വാസമുണ്ടാകില്ല. ചിത്രരചന എന്ന കലയെ നെഞ്ചോട് ചേര്‍ത്ത് എല്ലുപൊടിയുന്ന വേദനകളും ദുഃഖങ്ങളും ചായങ്ങളാക്കി പേപ്പറില്‍ പകര്‍ത്തുന്നതിലൂടെ ആശ്വാസം കണ്ടെത്തുകയാണ് ആലക്കോട് കോട്ടക്കടവ് സ്വദേശിനി ജിഷ.
രണ്ടാമത്തെ വയസ്സുമുതലാണ് ജിഷയില്‍ എല്ലുകള്‍ പൊടിയുന്ന രോഗം കണ്ടുതുടങ്ങിയത്. ഒന്നനങ്ങിയാല്‍ പോലും എല്ലുകള്‍ പൊടിയുന്ന അവസ്ഥ. ചികിത്സിക്കാന്‍ നിര്‍ധനരായ കുടുംബത്തിന് നാട്ടുകാരുടെയും സംഘടനകളുടെയും സഹകരണമായിരുന്നു കൂട്ട്. ചികിത്സ തുടര്‍ന്നെങ്കിലും ഇതിനോടകം തന്നെ 15 തവണ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇതിനൊരു ചെറിയ മാറ്റമുണ്ടായത് 2002ല്‍ മണിപ്പാലിലെ ചികിത്സ ഒന്നുകൊണ്ട് മാത്രമാണ്.
സാമ്പത്തികവും ആരോഗ്യവുമെല്ലാം ജീവിതത്തില്‍ വില്ലന്മാരായി കടന്നുവന്നപ്പോഴും ചായങ്ങളിലെ വര്‍ണങ്ങള്‍ തന്നെയായിരുന്നു ജിഷയ്ക്ക ഒപ്പമുണ്ടായിരുന്നത്. ആരുടെ കീഴിലും ചിത്രരചന അഭ്യസിക്കാതെ തന്നെ വരച്ച സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളും ഇതിനോടകം ജിഷയെ പ്രശസ്തയാക്കിയിട്ടുണ്ട്. പുസ്തകങ്ങളിലും കടലാസുകളിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന ചിത്രരചനയിലെ സിദ്ധികളെ തിരിച്ചറിഞ്ഞ് ക്യാന്‍വാസിലേക്ക് എത്തിച്ചത് സാക്ഷരതാ പ്രവര്‍ത്തകരായിരുന്നു. ജലഛായത്തിലും എണ്ണച്ഛായത്തിലും കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിലും ജിഷ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. 2002ല്‍ കണ്ണൂരില്‍ കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച ക്യാമ്പില്‍ ജിഷയുടെ സൃഷ്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്്.
എല്ലുകള്‍ പൊടിഞ്ഞ് ചലനശേഷി നഷ്ടപ്പെട്ടതോടുകൂടി സ്‌കൂളില്‍ പോയുള്ള പഠനവും ഒഴിവാക്കേണ്ടിവന്നു. എന്നാലും പഠിക്കാനുള്ള അമിതമായ ആഗ്രഹം നിമിത്തം പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതുകയും ഉന്നതമാര്‍ക്കോടെ പാസാവുകയും ചെയ്തു. പിന്നീടുള്ള പഠനത്തില്‍ സാമ്പത്തിക പ്രശ്‌നം വില്ലനായി വന്നതോടെ പഠനവും ഉപേക്ഷിക്കേണ്ടിവന്നു.
ഏത് സാഹചര്യത്തിലും തളരാതെ സമൂഹത്തിന് മാതൃകയാവുകയാണ് ഈ 32 കാരി. യാത്രയെയും വായനയെയും ഏറെ സ്‌നേഹിക്കുന്ന ജിഷയ്ക്ക് ഏത് സമയത്തും കൂട്ടായി അമ്മ ഭാര്‍ഗ്ഗവിയും സഹോദരന്‍ ജിതിനുമാണുള്ളത്. വിധിയുടെ വിളയാട്ടത്തെ തന്റെ ഇച്ഛാശക്തികൊണ്ട് തോല്‍പിച്ച് മുന്നേറുകയാണ് ഈ കലാകാരി. ദുഃഖത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടെങ്കിലും സ്വന്തം കഠിനാദ്ധ്വാനം കൊണ്ട്് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 2
  3 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 3
  5 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 4
  5 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 5
  6 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 6
  6 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 7
  6 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

 • 8
  7 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

 • 9
  7 hours ago

  പണികിട്ടി…