Monday, November 19th, 2018

ജിയോഫോണ്‍ 2 രജിസ്ട്രേഷന്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കും

ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്

Published On:Aug 13, 2018 | 10:43 am

റിലയന്‍സ് ജിയോഫോണിന്റെ പുതിയ പതിപ്പ് ജിയോഫോണ്‍ 2 ഓഗസ്റ്റ് 15 മുതല്‍ വിപണിയിലെത്തും. 2,999 രൂപയാണ് ഇതിന്റെ വില. ഇത്തവണ ഓഗസ്റ്റ് 15 ന് തന്നെ ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ടാവും. കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാങ്ങുന്നതിനും ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഓഗസ്റ്റ് 15 നാണ് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്.
ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. സൈറ്റ് അല്ലെങ്കില്‍ ആപ്പ് തുറന്ന് ജിയോഫോണ്‍ 2 രജിസ്ട്രേഷന്‍ പേജ് ക്ലിക്ക് ചെയ്യുക. ശേഷം ഗെറ്റ് നൗ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം, നിങ്ങളുടെ പേര്, മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ നല്‍കണം.
കാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമാവില്ല. നെറ്റ് ബാങ്കിങ് വഴിയോ കാര്‍ഡുകള്‍ വഴിയോ മുഴുവന്‍ തുകയും മുന്‍കൂട്ടി നല്‍കണം. ഫോണ്‍ എന്ന് എത്തും എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ റിലയന്‍സ് ജിയോ വ്യക്തമാക്കുന്നില്ല. എന്നാല്‍ പണം നല്‍കി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ഉപയോക്താക്കളുടെ കൈവശം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    1 day ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി