Wednesday, November 21st, 2018

നിരവധി സവിശേഷതകളുമായി ജിയോഫോണ്‍2..

ആഗസ്റ്റ് 15ന് ജിയോഫോണ്‍ 2 വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്

Published On:Jul 6, 2018 | 8:33 am

ആദ്യ പതിപ്പിനെക്കാള്‍ ഉയര്‍ന്ന മോഡലായ ജിയോഫോണ്‍ 2 അവതരിപ്പിച്ചു. റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അവതരിപ്പിച്ചത്. 2,999 രൂപയാണ് ഫോണിന്റെ വില. ആഗസ്റ്റ് 15ന് ജിയോഫോണ്‍ 2 വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹോറിസോണ്ടല്‍ ക്യാമറയും ക്യൂവര്‍ട്ടി കീപാഡ്, ഫോര്‍ വേ നാവിഗേഷന്‍ കീ എന്നിവ ജിയോഫോണ്‍2 സവിശേഷതകളാണ്.
മുന്‍വശത്ത് വിജിഎ ക്യാമറയും, പിന്‍വശത്ത് രണ്ട് മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ബാറ്ററി 2000 mAh ആണ്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ അഥവ വോള്‍ടി സൗകര്യവും വോയ്‌സ് ഓവര്‍ വൈഫൈയും ലഭിക്കും. റാം 512 എംബിയും ഫോണ്‍ മെമ്മറി 4 ജിബിയുമാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. ജിയോഫോണ്‍ ആദ്യ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ജിയോഫോണ്‍2 സ്വന്തമാക്കാന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും റിലയന്‍സ് പ്രഖ്യാപിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    12 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    13 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    16 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    19 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    20 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല