Saturday, October 21st, 2017

ജിയോ ഓഫര്‍ വീണ്ടും: 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ച് നല്‍കും!..

ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് 84 ജി ബി ഡാറ്റാ, സൗജന്യ എസ്എംഎസ്, കോളുകള്‍ ലഭിക്കും

Published On:Oct 12, 2017 | 3:05 pm

ദീപാവലിയോട് അനുബന്ധിച്ച് ഗംഭീര ഓഫറുമായാണ് ജിയോയുടെ വരവ്. റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബ്ക്ക് ജിയോ പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ കമ്പനിക്കാരും നിരവധി ഓഫറുകളുമായി രംഗത്തു വരുമ്പോഴാണ് ഞെട്ടിക്കുന്ന ഓഫര്‍ ജിയോ മുന്നോട്ട് വെച്ചിരിക്കുന്നത്. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അത്ര തന്നെ തുക തിരിച്ച് നല്‍കുന്നു. ഇതു പ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നു വീതം ഓരോ തവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാവുന്നതുമാണ്.
ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് 84 ജി ബി ഡാറ്റാ, സൗജന്യ എസ്എംഎസ്, കോളുകള്‍ എന്നിവ ലഭിക്കും. 84 ദിവസത്തെ കാലാവധിയാണ്. 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം 400 രൂപയാണ് കാഷ്ബാക്ക് ലഭിക്കുക. എന്നാല്‍ നവംബര്‍ 15നു ശേഷം നടത്തുന്ന 309 രൂപയോ അതിനു മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകളും ഉപയോഗിക്കാം. നിലവില്‍ പ്ലാന്‍ കാലാവധി ഉള്ളവര്‍ക്കും റീച്ചാര്‍ജ് ചെയ്യാം

LIVE NEWS - ONLINE

  • 1
    10 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    27 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    32 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    33 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    58 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ