Tuesday, November 20th, 2018

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫറുമായി ജിയോ

ഡിജിറ്റല്‍ പേമെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി സഹകരിച്ച് 'ഹോളിഡേ ഹംഗാമ' എന്ന പേരില്‍ ഒരു കാഷ്ബാക്ക് ഓഫറാണ്

Published On:Jun 1, 2018 | 8:07 am

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി റിലയന്‍സ് ജിയോ ഒരു പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നു. ഡിജിറ്റല്‍ പേമെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി സഹകരിച്ച് ‘ഹോളിഡേ ഹംഗാമ’ എന്ന പേരില്‍ ഒരു കാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്. ഈ ഓഫര്‍ അനുസരിച്ച് 399 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 100 രൂപ കാഷ്ബാക്ക് ലഭിക്കും.
50 രൂപ മൈജിയോ ആപ്പ് വഴിയും ബാക്കി 50 രൂപ ഫോണ്‍ പേ ആപ്പ് വഴിയുമാണ് ലഭിക്കുക. എന്നാല്‍, 50 രൂപയുടെ കാഷ്ബാക്ക് വൗച്ചര്‍ നിലവിലുള്ളവര്‍ക്ക് മാത്രമാണ് മൈജിയോ ആപ്പ് വഴി 50 രൂപയുടെ കാഷ്ബാക്ക് ലഭിക്കുക. ഫോണ്‍ പേ വഴി മറ്റൊരു പണമിടപാട് നടത്തുമ്പോഴാണ് 50 രൂപ കാഷ്ബാക്ക് ലഭിക്കുക. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ മൈജിയോ ആപ്പ് വഴി തന്നെ റീച്ചാര്‍ജ് ചെയ്തിരിക്കണം.

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    8 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    12 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    15 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    16 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    17 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല