Saturday, January 19th, 2019

ജിയോയുടെ ‘കുംഭ് ജിയോ ഫോണ്‍’

കുംഭമേളക്ക് പോകുന്ന വിശ്വസികള്‍ക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോഫോണില്‍ ഒരുക്കിയിരിക്കുന്നത്

Published On:Jan 11, 2019 | 1:39 pm

കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ ടെലികോം കമ്പനി ജിയോയും. ഇതിന്റെ ഭാഗമായി ‘കുംഭ് ജിയോഫോണ്‍’ വിപണിയില്‍ അവതരിപ്പിച്ചു. കുംഭമേളക്ക് പോകുന്ന വിശ്വസികള്‍ക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ ജി നെറ്റ്വര്‍ക്കിലുള്ള ഫോണില്‍ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ലൈവ് യാത്രാ നിര്‍ദേശങ്ങള്‍, ടിക്കറ്റ് ബുക്കിങ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങളൊടൊപ്പം പോകുമ്പോള്‍, തിരക്കില്‍പ്പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ്‍ കുടുംബാംഗങ്ങള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്‌സാപ്, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ ആപ്ലിക്കേഷനുകളും കുംഭ് ജിയോഫോണില്‍ ലഭ്യമായിരിക്കും.
കുംഭയെ കുറിച്ചുള്ള സേവന വിവരങ്ങള്‍, പ്രത്യേക ട്രെയിനുകള്‍, ബസ്സുകള്‍, എന്നിവയെ കുറുച്ചുള്ള തത്സമയ യാത്ര വിവരങ്ങള്‍, Yatri ashray സ്റ്റേഷനുകളില്‍ അടിയന്തരം ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍. ഏരിയ റൂട്ടുകളും മാപ്പുകളും. ഇതിലുണ്ട്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമാണ് കുംഭമേള. ജനുവരി 14 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്.

LIVE NEWS - ONLINE

  • 1
    59 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു