Wednesday, August 21st, 2019

പ്രൈം അംഗത്വം ഫ്രീയായി പുതുക്കി റിലയന്‍സ് ജിയോ

നിലവിലെ പ്രൈം വരിക്കാര്‍ക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുമെന്ന് ജിയോ വ്യക്തമാക്കി

Published On:May 11, 2019 | 11:47 am

റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം ഫ്രീയായി തന്നെ പുതുക്കി നല്‍കി റിലയന്‍സ് ജിയോ. നിലവിലെ പ്രൈം വരിക്കാര്‍ക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുമെന്ന് ജിയോ വ്യക്തമാക്കി. ഇതു വഴി അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകള്‍ എന്നിവ സൗജന്യമായി പ്രൈം ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ നേരത്തെ അംഗമായവര്‍ക്കും 99 രൂപ നല്‍കി നിലവില്‍ പ്രൈം അംഗത്വം നേടുന്നവര്‍ക്കുമാണ് സൗജന്യം നല്‍കിയിരിക്കുന്നത്.
നിലവിലുള്ള അംഗങ്ങള്‍ മൈജിയോ ആപ്പില്‍ ഇത് സംബന്ധിച്ച് പരിശോധിക്കാം. മൈജിയോ ആപ്പ് ഓപ്പണ്‍ ചെയ്ത് മൈ പ്ലാന്‍ ക്ലിക്ക് ചെയ്തു നോക്കിയാല്‍ മതി. 12 മാസം കൂടി ഓഫര്‍ നല്‍കിയതോടെ 2019 ഏപ്രില്‍ വരെ ജിയോ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ജിയോ പ്രൈം അംഗത്വമെടുക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക്, അധിക ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഇതോടൊപ്പം ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി എന്നി ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു