Monday, June 17th, 2019

‘ജിയോ ഗിഗാ ഫൈബര്‍’ ഓഫറുകള്‍

600 രൂപയില്‍ തുടങ്ങുന്ന ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളാണ് ജിയോ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി നിങ്ങള്‍ക്ക് സൗജന്യമായി ഗിഗാഫൈബര്‍ കണക്ഷന്‍ ലഭിക്കും

Published On:Jun 11, 2019 | 9:03 am

റിലയന്‍സ് ജിയോ അവതരിപ്പിക്കാനിരിക്കുന്ന ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഗിഗാ ഫൈബര്‍ നിരവധി ഓഫറുകളുമായാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. 600 രൂപയില്‍ തുടങ്ങുന്ന ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളാണ് ജിയോ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി നിങ്ങള്‍ക്ക് സൗജന്യമായി ഗിഗാഫൈബര്‍ കണക്ഷന്‍ ലഭിക്കും. അതിന് 4,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നല്‍കണം. എന്നാല്‍ 2500 രൂപ സെക്യൂരിറ്റിയില്‍ ജിയോ ഗിഗാ ഫൈബര്‍ കണക്ഷന്‍ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റൂട്ടറും മറ്റ് അത്യാവശ്യ സാധനങ്ങളും ഈ തുകയില്‍ ലഭിക്കും.
എന്നാല്‍ ചില വ്യത്യാസങ്ങള്‍ ഈ രണ്ട് ഈ രണ്ട് പ്ലാനുകളും തമ്മിലുണ്ട്. 2,500 രൂപയുടെ പ്ലാനില്‍ ഒരു സിംഗിള്‍ ബാന്‍ഡ് റൂട്ടറാണ് ലഭിക്കുക. എന്നാല്‍ 4,500 രൂപയുടെ പ്ലാനില്‍ 2.5 ഗിഗാഹെര്‍ട് മുതല്‍ 5 ഗിഗാഹെര്‍ട്സ് വരെ ബാന്‍ഡ് വിഡ്ത്ത് ലഭിക്കുന്ന ഡ്യുവല്‍ ബാന്‍ഡ് ആണ് നല്‍കുന്നത്. 2,500 രൂപയുടെ പ്ലാനില്‍ 50എംബിപിഎസ് വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. ഇത് ഗിഗാ ഫൈബര്‍ യഥാര്‍ത്ഥത്തില്‍ വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് വേഗതയുടെ പകുതിയാണ്. എന്നാല്‍ 4500 രൂപയുടെ പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ കണക്ഷന്‍ ലഭിക്കും. 2500 രൂപയുടെ രൂപയുടെ പ്ലാനില്‍ ജിയോ ടിവി ആപ്പും ലഭിക്കും. വേഗത കുറവാണെങ്കിലും 2500 രൂപയ്ക്ക് മാസം 1100 ജിബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം ഈ പ്ലാനുകള്‍ സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    1 day ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി