Friday, November 24th, 2017

ന്യൂജെന്‍ തരംഗമായി ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’

മോഹന്‍ലാല്‍ നായകനായ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിലെ പാട്ടാണിത്

Published On:Sep 13, 2017 | 4:15 pm

‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ പാട്ട് തകര്‍ത്തു. ഇപ്പോള്‍ ഹിറ്റ് പാട്ടുകളില്‍ വൈറലായി കൊണ്ടിരിക്കുന്ന പാട്ട് ഏത്? ഈ ചോദ്യത്തിന് ഒറ്റ ഉത്തരമാണ് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’. മോഹന്‍ലാല്‍ അഭിനയിക്കുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലെ പാട്ട് ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. പാട്ട് മാത്രമല്ല ജിമിക്കി കമ്മല്‍ ഡാന്‍സും ഹിറ്റായിക്കൊണ്ടിരിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികളടക്കം ഈ പാട്ടിന് ചുവടു വെയ്ക്കുന്നത് വൈറലാവുകയാണ്. സെറ്റ് സാരിയുടുത്ത് ജിമിക്കി കമ്മല്‍ പാട്ടിന് ചുവട് വെയ്ക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നു. കൂടാതെ മമ്മൂട്ടിയുടേയും ശ്രീനിവാസന്റേയും പാട്ടുകള്‍ക്ക് റീമിക്‌സ് ആയി ജിമിക്കി കമ്മല്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ജിമിക്കി കമ്മല്‍ പാട്ടിന് ചുവടു വച്ച് സ്റ്റാര്‍ ആയിരിക്കുന്നത് കൊറിയോഗ്രഫി ടീം നാച്ച് ആണ്. ഉത്തരേന്ത്യന്‍ സ്വദേശികളായ സൊനാലും, നിക്കോളുമാണ് ഈ ഗാനത്തിനൊത്ത് ചുവടു വച്ചിരിക്കുന്നത്. എന്തായാലും ദിനംപ്രതി ഈ പാട്ടിന് കാഴ്ച്ചക്കാര്‍ കൂടി വരികയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ യുവതി-യുവാക്കള്‍ വരെ ഇന്ന് പാടി നടക്കുന്നത് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ പാട്ടാണ്. വിനീത് ശ്രീനിവാസനും, രഞ്ജിത്ത് ഉണ്ണിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്‌

LIVE NEWS - ONLINE

  • 1
    1 min ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    7 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    31 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    36 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 5
    40 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍