Thursday, November 22nd, 2018

ജ്വല്ലറി കുത്തിത്തുറന്ന് വന്‍കവര്‍ച്ച

ആലപ്പുഴ: ആലപ്പുഴയില്‍ ശനിയാഴ്ച രാത്രി ജ്വല്ലറി കുത്തിത്തുറന്ന് വന്‍കവര്‍ച്ച. മുല്ലയ്ക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റിലെ സംഗീത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചുങ്കം ഭാഗം ബിബിന്‍ നിവാസില്‍ പവിത്രന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഞായറാഴ്ച കട അവധിയായിരുന്നു. ജ്വല്ലറിക്കു സമീപത്ത് ജോലിക്കെത്തിയവര്‍ താഴ് അറുത്തത് കണ്ട് ഉടമയെ വിവരമറിയിക്കുകയായിരുന്നു. 27 ലക്ഷംരൂപയുടെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മോഷണം നടന്നിരിക്കാം എന്നാണ് സംശയം. ജ്വല്ലറിയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറില്‍ … Continue reading "ജ്വല്ലറി കുത്തിത്തുറന്ന് വന്‍കവര്‍ച്ച"

Published On:Jul 2, 2018 | 8:08 am

ആലപ്പുഴ: ആലപ്പുഴയില്‍ ശനിയാഴ്ച രാത്രി ജ്വല്ലറി കുത്തിത്തുറന്ന് വന്‍കവര്‍ച്ച. മുല്ലയ്ക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റിലെ സംഗീത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചുങ്കം ഭാഗം ബിബിന്‍ നിവാസില്‍ പവിത്രന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഞായറാഴ്ച കട അവധിയായിരുന്നു. ജ്വല്ലറിക്കു സമീപത്ത് ജോലിക്കെത്തിയവര്‍ താഴ് അറുത്തത് കണ്ട് ഉടമയെ വിവരമറിയിക്കുകയായിരുന്നു. 27 ലക്ഷംരൂപയുടെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മോഷണം നടന്നിരിക്കാം എന്നാണ് സംശയം. ജ്വല്ലറിയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറില്‍ രണ്ടു കിഴികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ബോക്‌സിലാക്കിയ ആഭരണങ്ങള്‍ ലോക്കറിലുണ്ടായിരുന്നെങ്കിലും മോഷ്ടാവ് ഇതെടുക്കാന്‍ സാധിച്ചില്ല. പുലര്‍ച്ചെ 1.07 ഓടെ ജ്വല്ലറിയില്‍ കയറി മോഷ്ടാവ് ഏകദേശം 20 മിനിറ്റോളം സ്ഥാപനത്തിനുള്ളിലുണ്ടായിരിന്നു. സമീപത്തെ ജ്വല്ലറികളുടെ താഴും അറുത്തിട്ടുണ്ട്. സ്വര്‍ണാഭരണം പവിത്രന്‍ വീട്ടില്‍ കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍ വീട്ടില്‍ കല്യാണം നടക്കുന്നതിനാല്‍ ശനിയാഴ്ച സ്വര്‍ണം കടയില്‍തന്നെ സൂക്ഷിച്ചു. മാല, കമ്മല്‍, വള എന്നീ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് രണ്ടു പേരുടെ സംഘമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി പറഞ്ഞു. ഡോഗ്‌സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ്, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം പരിശോധിച്ചു. ജ്വല്ലറി ഉടമ പവിത്രന്റെ മകന്‍ ബിബിന്‍ പവിത്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

 

LIVE NEWS - ONLINE

  • 1
    27 mins ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    4 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    4 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    4 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    5 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    6 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    6 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു