ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ ഇളവ് : ജെയ്റ്റ്‌ലി

Published:December 20, 2016

Arun Jetly Full Image 101010
ന്യൂഡല്‍ഹി: രണ്ട് കോടി രൂപ വരെ നീക്കിയിരിപ്പുള്ള വ്യാപാരികളും സ്ഥാപനങ്ങളും പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയാല്‍ നികുതി ഇളവ് നല്‍കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 5,000 രൂപയില്‍ അധികമുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30ന് മുമ്പ് ഒരു തവണ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. പലതവണയായി നിക്ഷേപിക്കുന്നവര്‍ മാത്രമേ വിശദീകരണം നല്‍കേണ്ടതുള്ളൂവെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ പത്തുദിവസം മാത്രം ശേഷിക്കേയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
5000 രൂപയില്‍ അധികമുള്ള പഴയ നോട്ട് നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്. ഒറ്റത്തവണയായി എത്ര രൂപ നിക്ഷേപിച്ചാലും ഒരു ചോദ്യവും നേരിടേണ്ടിവരില്ല. പക്ഷേ ഒരാള്‍ പല ദിവസങ്ങളിലായി തുക നിക്ഷേപിക്കുന്നത് സംശയാസ്പദമാണെന്നും എല്ലാവരും കൈയിലുള്ള അസാധു നോട്ടുകള്‍ ഒന്നിച്ച് നിക്ഷേപിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു.

Comments are Closed.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.